മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് 14 റൺസിന് ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് ശുഭ്മാൻ ഗില്ലിന്റെ ബാറ്റിംഗിന്റെ പിൻബലത്തിൽ ഇരുപതോവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഡൽഹിക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 4 ഓവറിൽ 28 റൺസ് നൽകി ഡൽഹിയുടെ 4 പ്രധാന വിക്കറ്റുകൾ കടപുഴക്കിയ ലോക്കി ഫെർഗൂസനാണ് ബാളുകൊണ്ട് ഗുജറാത്തിന്റെ ജയം ഉറപ്പിച്ചത്. ക്യാപ്ടൻ റിഷഭ് പന്താണ് (29 പന്തിൽ 43) ഡൽഹിയുടെ ടോപ് സ്കോറർ.
നേരത്തേ ടോസ് നഷ്ടപ്പെടട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ 46 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പെടെ 84 റൺസെടുത്ത ഓപ്പണർ ശുഭ്മാൻ ഗില്ലാണ് നല്ല സ്കോറിൽ എത്തിച്ചത്.ഡൽഹിക്കായി മുസ്തഫിസുർ റഹ്മാൻ മൂന്നും ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |