ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസി മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് സതാംപ്ടണെ വീഴ്ത്തി വിജയവഴിയിൽ തിരിച്ചെത്തി. മേസൺ മൗണ്ടും തിമോ വെർണറും രണ്ട് ഗോൾ വീതം നേടി.
സണ്ണിന് ഹാട്രിക്ക്
മറ്റൊരു മത്സരത്തിൽ സൺ ഹ്യൂഗ് മിന്നിന്റെ ഹാട്രിക്കിന്റെ പിൻബലത്തി ടോട്ടൻഹാം ഹോട്സ്പർ 4-0 ത്തിന് ആസ്റ്റൺ വില്ലയെ കീഴടക്കി.
അതേസമയം എവർട്ടൺ ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചു. 27-ാം മിനിട്ടിൽ അന്തോണി ഗോർഡോണാണ് എവർട്ടണിന്റെ വിജയഗോൾ നേടിയത്. തരംതാഴ്ത്തൽ ഭീഷണിയിലുള്ള എവർട്ടണ് ഈ വിജയം വലിയ ആശ്വാസമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |