യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ ഇംഗ്ളീഷ് ക്ളബുകളായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ഇടമുണ്ടോ എന്ന് ഇന്നറിയാം.
യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടറിൽ ലിവർപൂൾ ബെൻഫിക്കയെയും മാഞ്ചസ്റ്റർ സിറ്റി അത്ലറ്റിക്കോ മാഡ്രിഡിനെയും നേരിടും.
ആദ്യ പാദ ക്വാർട്ടറിൽ വിജയം നേടിയവരാണ് ലിവർപൂളും സിറ്റിയും. ലിവർപൂൾ 3-1ന് ബെൻഫിക്കയെയും മാഞ്ചസ്റ്റർ സിറ്റി 1-0ത്തിന് അത്ലറ്റിക്കോ മാഡ്രിഡിനെയുമാണ് തോൽപ്പിച്ചത്.
ഇന്ന് മാഞ്ചസ്റ്റർ സിറ്റി അത്ലറ്റിക്കോയുടെ തട്ടകത്തിലിറങ്ങുമ്പോൾ സമനിലയിലായാലും ഇംഗ്ളീഷ് ക്ളബിന് സെമിയിലെത്താം.
ലിവർപൂളിന് ഇന്ന് ഹോംമാച്ചാണ്. ബെൻഫിക്കയ്ക്ക് എവേ ഗ്രൗണ്ടിൽ വൻ മാർജിനിൽ വിജയിച്ചാലേ പ്രതീക്ഷയുള്ളൂ.
രാത്രി 12.30 മുതൽ ടെൻ സ്പോർട്സ് ചാനലുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |