SignIn
Kerala Kaumudi Online
Thursday, 19 September 2024 2.54 AM IST

റെയ്ഫി രാജസ്ഥാൻ റോയൽസ് അക്കാഡമി പരിശീലക പാനലിൽ

Increase Font Size Decrease Font Size Print Page
raify

തിരുവനന്തപുരം : മുൻ കേരള രഞ്ജി ട്രോഫി ടീം ക്യാപ്ടനും ജൂനിയർ ഇന്ത്യൻ താരവുമായിരുന്ന റെയ്ഫി വിൻസന്റ് ഗോമസ് ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ അക്കാഡമി കോച്ചിംഗ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നാഗ്പൂരിലെ സ്പെഷ്യലിസ്റ്റ് ഹൈ പെർഫോമൻസ് ക്യാംപസിലാണ് റോയൽസിന്റെ അക്കാഡമി.

മുൻ രാജസ്ഥാൻ റോയൽസ് താരം കൂടിയായ റെയ്ഫി രണ്ട് സീസണുകളിൽ പൂനെ വാരിയേഴ്സിനായും ഒരു സീസണിൽ കൊച്ചിൻ ടസ്കേഴ്സിനായും കളിച്ചിട്ടുണ്ട്. ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ സർട്ടിഫൈഡ് കോച്ചായ റെയ്ഫി പോണ്ടിച്ചേരി രഞ്ജി ട്രോഫി ടീമിനെ ജൂനിയർ തലം മുതൽ പരിശീലനം നൽകി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. അടുത്തിടെ നടന്ന ബി.സി.സി.ഐ ടൂർണമെന്റുകളിൽ പോണ്ടിച്ചേരി വമ്പൻ ടീമുകളായ മുംബയ്,ബംഗാൾ,തമിഴ്നാട് എന്നിവയെ അട്ടിമറിച്ച് ശ്രദ്ധ നേടിയിരുന്നു. നാഗ്പൂരിൽ നടന്ന രാജസ്ഥാൻ റോയൽസിന്റെ പ്രീ സീസൺ ക്യാമ്പിൽ റെയ്ഫിയും പരിശീലകസംഘത്തിലുണ്ടായിരുന്നു. തിരുവനന്തപുരത്തെ ബെല്ലിൻടർഫ് ക്രിക്കറ്റ് അക്കാഡമിയിലും റെയ്ഫി പരിശീലനം നൽകുന്നുണ്ട്.

തിരുവനന്തപുരം സ്വദേശിയായ റെയ്ഫി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ ഡെപ്യൂട്ടി മാനേജരാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, RAIFY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.