ഐ ലീഗിൽ ഗോകുലത്തിന്റെ കുതിപ്പ് തുടരുന്നു
കൊൽക്കത്ത : ഐ ലീഗിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ഗോകുലം അപരാജിത കുതിപ്പ് തുടരുന്നു.13 -ാം മിനിട്ടിൽ ബൗബയാണ് ഗോകുലത്തിന്റെ ആദ്യഗോൾ നേടിയത്, 68 -ാം മിനിട്ടിൽ ലൂക്ക മാജ്സെൻ ലീഡുയർത്തി. 78 -ാം മിനിറ്റിലെ ഓൺ ഗോളിലൂടെ ഗോകുലത്തിന്റെ മൂന്നാം ഗോളുമെത്തി. 48 ആം മിനിറ്റിൽ അമിനോ ബൗബയുടെ തന്നെ ഓൺ ഗോളാണ് പഞ്ചാബിന് തുണയായത്. ഐ ലീഗിലെ മുൻ വർഷം മുതലുള്ള കണക്കനുസിരിച്ച ഗോകുലത്തിന്റെ തോൽവി അറിയാതെയുള്ള 17-ാമത്തെ മത്സരമായിരുന്നു ഇന്നത്തേത്. 12 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുള്ള ഗോകുലം രണ്ടാം സ്ഥാനത്തുള്ള മുഹമ്മദൻസുമായുള്ല പോയിന്റകലം നാലായി ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |