വിരമിക്കൽ തീരുമാനം മാറ്റിയേക്കും
ഹൈദരബാദ്: പരിക്കിനെ തുടർന്ന് ഇന്ത്യൻ ടെന്നിസ് ഐക്കൺ സാനിയ മിർസ സീസണിലെ അവസാന ഗ്രാൻസ്ലാം ടൂർണമെന്റായ യു.എസ് ഓപ്പണിൽ നിന്ന് പിന്മാറി. ഈ സീസണോടെ വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന സാനിയ നിലവിലെ സാഹചര്യത്തിൽ തീരുമാനത്തിൽ മാറ്റം വരുത്തിയേക്കും. തന്റെ ഇൻസ്റ്റ ഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കഴിഞ്ഞയിടെ കനേഡിയൻ ഓപ്പണിൽ കളിക്കവേയാണ് മുപ്പത്തഞ്ചു കാരിയായ സാനിയയുടെ കൈമുട്ടിന് പരിക്കറ്റത്. അമേരിക്കൻ താരം മാഡിസൺ കീസിനൊപ്പം വനിതാ ഡബിൾസിൽ കാനഡയിൽ സെമിയിൽ എത്തിയിരുന്നു. സിൻസിനാറ്റി ഓപ്പണിലും സാനിയ കളിച്ചിരുന്നു.
പ്രിയപ്പെട്ടവരെ അത്ര നല്ല വാർത്തയുമായല്ല ഞാൻ വരുന്നത്. രണ്ട് ആഴ്ച മുൻപ് കാനഡ ഓപ്പണിൽ കളിക്കുമ്പോൾ കൈമുട്ടിന് പരിക്കേറ്റിരുന്നു. സ്കാൻ റിപ്പോർട്ട് വരുന്നതുവരെ അത്രഗുരുതരമാണെന്ന് കരുതിയിരുന്നില്ല. കുറച്ച് ആഴ്ചകൾ വിശ്രമം ആവശ്യമാണ്.യു.എസ് ഓപ്പണിൽ കളിക്കാനാകില്ല. എന്റെ വിരമിക്കൽ തീരുമാനത്തിലും മാറ്റം വന്നേക്കും. -സാനിയ ഇൻസ്റ്റ ഗ്രാമിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |