SignIn
Kerala Kaumudi Online
Friday, 20 September 2024 12.55 PM IST

ബൈ,ബൈ ; റോബിൻ

Increase Font Size Decrease Font Size Print Page
uthappa

റോബിൻ ഉത്തപ്പ നിന്ന് വിരമിച്ചു

തിരുവനന്തപുരം : ഇന്ത്യൻ ക്രിക്കറ്റിലെ മറുനാടൻ മലയാളി സാന്നിദ്ധ്യമായിരുന്ന റോബിൻ ഉത്തപ്പ അന്താരാഷ്ട്ര തലത്തിലും ഇന്ത്യയിലെ ആഭ്യന്തര തലത്തിലുമുള്ള മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. എന്നാൽ അവസാനമായി കളിച്ച കേരള ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് വിദേശ ലീഗുകളിൽ കളിക്കാനുള്ള അനുവാദപത്രം 36കാരനായ ഉത്തപ്പ സ്വന്തമാക്കിയിട്ടുണ്ട്.

2004ലെ അണ്ടർ19 ലോകകപ്പിലും 2007ലെ ട്വന്റി-20 ലോകകപ്പിലും ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഉത്തപ്പ 2006ലാണ് ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്. 46 ഏകദിനങ്ങളിലും 13 ട്വന്റി-20 മത്സരങ്ങളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. അച്ഛന്റെ നാടായ കർണാടകയ്ക്ക് പുറമേ അമ്മയുടെ നാടായ കേരളത്തിന് വേണ്ടിയും രഞ്ജി ട്രോഫിയിൽ കളിച്ചു. സൗരാഷ്ട്രയ്ക്ക് വേണ്ടിയും ആഭ്യന്തരക്രിക്കറ്റിൽ പാഡണിഞ്ഞു. 2014ൽ ഐ.പി.എൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലും 2021ൽ കിരീടം നേടിയ ചെന്നൈ സൂപ്പർ കിംഗ്സിലും അംഗമായിരുന്നു. മുംബയ് ഇന്ത്യൻസ്,പൂനെ വാരിയേഴ്സ്,രാജസ്ഥാൻ റോയൽസ്,റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ എന്നീ ഐ.പി.എൽ ടീമുകളിലും കളിച്ചിട്ടുണ്ട്.

കരിയർ ഗ്രാഫ്

ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ്

142 മത്സരങ്ങൾ

9446 റൺസ്

22 സെഞ്ച്വറികൾ

അന്താരാഷ്ട്ര ഏകദിനം

46 മത്സരങ്ങൾ

934 റൺസ്

6 അർദ്ധ സെഞ്ച്വറികൾ

അന്താരാഷ്ട്ര ട്വന്റി-20

13 മത്സരങ്ങൾ

249 റൺസ്

1 അർദ്ധ സെഞ്ച്വറി

ഐ.പി.എൽ

205 മത്സരങ്ങൾ

4952 റൺസ്

15

ഐ.പി.എല്ലിന്റെ 15 സീസണുകളിലും കളിച്ച താരമാണ് റോബിൻ ഉത്തപ്പ.

:

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, UTHAPPA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.