വെല്ലിംഗ്ടൺ: ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് നൽകിയ കരാർ നിരസിച്ച് ജിമ്മി നീഷം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച കോളിൻ ഡി ഗ്രാൻഡ് ഹോമ്മെയുടേയും ഇടവേളയെടുക്കുന്ന ട്രെൻഡ് ബൗൾട്ടിന്റെയും ഒഴിവിലേക്കാണ് കരാറുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് നീഷമിനെ സമീപിച്ചത്. എന്നാൽ വിവിധ ഫ്രാഞ്ചൈസി ട്വന്റി-20 ടൂർണമെന്റുകളിൽ കളിക്കുന്നതിനായി നേരത്തേ കരാറിൽ ഒപ്പിട്ടതിനാൽ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കാനാകില്ലെന്ന് നീഷം വ്യക്തമാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |