SignIn
Kerala Kaumudi Online
Friday, 20 September 2024 2.59 PM IST

അർജന്റീന റെഡി!

Increase Font Size Decrease Font Size Print Page
messi

ദോഹ: ഇതിഹാസതാരം ലയണൽ മെസിയുടെ നേതൃത്വത്തിൽ ഖത്തർ ലോകകപ്പിൽ കിരീടപ്പോരിനിറങ്ങുന്ന അർജന്റീന ടീമിന്റെ അന്തിമ ലിസ്റ്റ് പുറത്തുവന്നതോടെ ആരാധകർ ആവേശത്തിൽ. പരിക്കിൽ നിന്ന് മുക്തനായ പൗലൊ ഡിബാലയേയും എയ്ഞ്ചൽ ഡി മരിയയേയും കോച്ച് ലയണൽ സ്കലോണി 26 അംഗ ടീമിൽ ഉൾപ്പെടുത്തി. അതേസമയം പരിക്കിൽ നിന്ന് മുക്തനാകാത്ത ലോ സെൽസോയ്ക്ക് ലോകകപ്പ് നഷ്ടമായി. ടീം പ്രഖ്യാപനത്തിൽ ആരാധകരുടെ ഏക സങ്കടം അർജന്റീനയുടെ കോപ്പ കിരീടനേട്ടത്തിലുൾപ്പെടെ നിർണായക പങ്കുവഹിച്ച ലോ സെൽസോയുടെ അഭാവമാണ്. എസെക്കിയേൽ പലാസിയോസാണ് ലോസെൽസോയുടെ പകരക്കാരൻ. കഴിഞ്ഞദിവസം സ്കലോണിയും സഹായികളും ഖത്തറിലെത്തി ടീമിന്റെ താമസം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിലിയിരുത്തിയിരുന്നു.

ഗോൾകീപ്പർമാ‌ർ: എമിലിയാനോ മാർട്ടിനസ് (ആസ്റ്റൺ വില്ല), ഫ്രാങ്കോ അർമാനി (റിവർപ്ലേറ്റ്), ജെറോനിമോ റുള്ളി (വിയ്യാറയൽ).
പ്രതിരോധനിര: ഗോൺസാലോ മോണ്ടിയെൽ (സെവിയ്യ), നാഹുവേൽ മൊളീന (അത്‌ലറ്റിക്കോ മഡ്രിഡ്), ജെർമൻ പെസല്ല (റയൽ ബെറ്റിസ്), ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം), നിക്കോളാസ് ഒട്ടാമെൻഡി (ബെൻഫിക്ക), ലിസാന്ദ്രോ മാർട്ടിനസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), യുവാൻ ഫൊയ്ത്ത് (വിയ്യാറയൽ),ടാഗ്ലിയാഫിക്കോ (ഒളിമ്പിക് ലിയോൺ), മാർക്കോസ് അക്യുന (സെവിയ്യ).

മദ്ധ്യനിര: ലിയാൻഡ്രോ പരെഡെസ് (യുവന്റസ്), ഗുയിഡോ റോഡ്രിഗസ് (റയൽ ബെറ്റിസ്), എൻസോ ഫെർണാണ്ടസ് (ബെൻഫിക്ക), റോഡ്രിഗോ ഡി പോൾ (അത്‌ലറ്റിക്കോ മഡ്രിഡ്), എസക്കിയേൽ പലാസിയോസ് (ബയെർ ലെവർകുസൻ), അലജാന്ദ്രോ ഗോമസ് (സെവിയ്യ), അലക്സിസ് മാക് അലിസ്റ്റർ (ബ്രൈറ്റൺ ഹോവ് ആൽബിയോൻ).

മുന്നേറ്റ നിര: പൗലോ ഡിബാല (എ.എസ് റോമ), ലയണൽ മെസി (പി.എസ്.ജി), ഏയ്ഞ്ചൽ ഡി മരിയ (യുവന്റസ്), നിക്കോളാസ് ഗോൺസാലസ് (ഫിയൊറന്റീന), ജൊവാക്വിൻ കൊറയ (ഇന്റർ മിലാൻ), ലൗട്ടാരോ മാർട്ടിനസ് (ഇന്റർ മിലാൻ), ജൂലിയൻ അൽവരാസ് (മാഞ്ചസ്റ്റർ സിറ്റി).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, ARGENTINA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.