
മുംബയ്: ന്യൂസിലാന്‍ഡിനെതിരായ അഞ്ച് മത്സര ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി ബിസിസിഐ. ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കേറ്റ് പുറത്തായ രണ്ട് താരങ്ങള്‍ക്ക് പകരമാണ് അയ്യരും ബിഷ്‌ണോയിയും ടി20 ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.
പരിക്കേറ്റ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവി ബിഷ്ണോയിയേയും തിലക് വര്‍മയ്ക്ക് പകരം ശ്രേയസ്സ് അയ്യരേയും ഉള്‍പ്പെടുത്തിയതായി ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആദ്യ മൂന്ന് മത്സരങ്ങളിലാണ് തിലക് വര്‍മ്മയ്ക്ക് പകരം ശ്രേയസ് അയ്യര്‍ ടീമിലേക്ക് എത്തിയിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ഏകദിന മത്സരത്തിനിടെയാണ് വാഷിംഗ്ടണ്‍ സുന്ദറിന് പരിക്കേറ്റത്. പേശിവലിവേറ്റ താരം രണ്ടാം മത്സരത്തില്‍ കളിച്ചതുമില്ല.
ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ (ആദ്യ മൂന്ന് ടി20കളില്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍, രവി ബിഷ്‌ണോയ് ( അവസാന രണ്ട് ട്വന്റി 20 മത്സരങ്ങളില്‍ കളിക്കാന്‍ തിലക് വര്‍മ്മ ടീമിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |