
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ സിഖ് വിദ്യാർത്ഥിയ്ക്ക് നേരെ ആക്രമണം. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ കെലോനയിലാണ് വിദ്യാർത്ഥി ആക്രമിക്കപ്പെട്ടത്. 17വയസുള്ള ഹെെസ്കൂൾ വിദ്യാർത്ഥിയെയാണ് മറ്റൊരു കൗമാരക്കാരൻ ആക്രമിച്ചത്.
സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് പോകുമ്പോൾ 17കാരനെ ബസ് സ്റ്റോപ്പിൽ വച്ച് മർദിച്ച ശേഷം കുരുമുളക് സ്‌പ്രേ അടിക്കുകയുമായിരുന്നു. സംഭവത്തെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ശക്തമായി അപലപിക്കുകയും കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബസിലുണ്ടായ വാക്കേറ്റമാണ് ആക്രമത്തിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
@cgivancouver strongly condemns assault on an Indian national in Kelowna and requests Canadian authorities to investigate the incident and take prompt action against the perpetrators. @HCI_Ottawa @MEAIndia
— India in Vancouver (@cgivancouver) September 15, 2023
ആക്രമണത്തിന് മുൻപ് രണ്ട് വ്യക്തികൾ വിദ്യാർത്ഥിയെ ആദ്യം ബസിൽ കയറാൻ അനുവദിച്ചില്ലെന്നും പിന്നെ ചിത്രങ്ങളും വീഡിയോയും എടുത്ത് ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്. കെലോനയിൽ സിഖ് ഹെെസ്‌കൂൾ വിദ്യാർത്ഥിയ്ക്ക് നേരെയുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണെന്നും അംഗീകരിക്കാൻ കഴിയാത്തതാണെന്നും ബ്രിട്ടീഷ് കൊളംബിയയുടെ ഡബ്ലിയു എസ് ഒ വൈസ് പ്രസിഡന്റ് ഗുണ്ടാസ് കൗർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |