SignIn
Kerala Kaumudi Online
Thursday, 05 March 2026 3.35 PM IST

അന്ന് പാമ്പ് എങ്കിൽ ഇന്ന് മറ്റൊരു ജീവി, പേടിച്ച് യുവതി; ആമസോണിൽ എയർ ഫ്രയർ ഓർഡർ ചെയ്‌തപ്പോൾ കിട്ടിയത്‌

Increase Font Size Decrease Font Size Print Page
amazon

കൊളംബിയ: ഇന്ന് മിക്കവരും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നാണ് സാധനങ്ങൾ ഓർഡർ ചെയ്യുന്നത്. സാധനം വന്നുകഴിഞ്ഞാൽ ചിലപ്പോൾ ഇഷ്ടപ്പെടാത്തതിന്റെ പേരിൽ തിരിച്ചയയ്ക്കുകയും ചെയ്യാറുണ്ട്. നമ്മൾ ഓർഡർ ചെയ്ത സാധനത്തിന് പകരം വേറെ എന്തെങ്കിലുമൊക്കെ കിട്ടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.


ആമസോണിൽ എയർഫ്രയർ ഓർഡർ ചെയ്ത സ്ത്രീയ്ക്ക് കൂറ്റൻ പല്ലിയെ കിട്ടിയെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സോഫിയ എന്ന സ്ത്രീയാണ് ദുരനുഭവം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സംഭവം വളരെപ്പെട്ടെന്ന് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്‌തു.


തന്റെ വീട്ടിലേക്ക് എയർഫ്രയർ ഓർഡർ ചെയ്ത് കാത്തിരിക്കുകയായിരുന്നു യുവതി. സാധനം ലഭിച്ചതും വളരെപ്പെട്ടെന്ന് തന്നെ പാർസൽ തുറന്നു. ഉള്ളിൽ കണ്ടതാകട്ടെ ഭീമൻ പല്ലിയേയും. അപ്രതീക്ഷിതമായി പല്ലിയെ കണ്ടപ്പോൾ താൻ പേടിച്ചുപോയെന്ന് യുവതി പറയുന്നു.

അടുത്തിടെയാണ് ആമസോൺ പാഴ്സലിനുള്ളിൽ നിന്ന് മൂർഖൻ പാമ്പിനെ കിട്ടിയത്. ബംഗളൂരുവിലെ സോഫ്ട്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ എക്സ് ബോക്സ് കൺട്രോളറാണ് (Xbox controller) ഓർഡർ ചെയ്തത്. പറഞ്ഞദിവസം തന്നെ പാഴ്‌സൽ എത്തി. ഇത് തുറക്കുന്നത് മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. കവർ പൊട്ടിക്കുന്നതിനിടെയാണ് മൂർഖൻ പാമ്പിനെ കണ്ടത്. പുറത്തുചാടാൻ ശ്രമിക്കുന്നതിനിടെ പാഴ്‌സൽ പാക്കുചെയ്തിരുന്ന ടേപ്പിൽ പാമ്പ് കുടുങ്ങിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു എന്നാണ് ദമ്പതികൾ പറഞ്ഞിരുന്നത്. എന്നാൽ ഇത്തരത്തിൽ പാമ്പ് ഒട്ടിയിരിക്കില്ലെന്ന് പറഞ്ഞ് നിരവധി പേർ രംഗത്തെത്തിയിരുന്നു.

TAGS: 1, 10, 10 KILLED, 100 ACRE, 100 DAYS, 108, 14 DEAD, 2024, 21-MEMBER, 32 TEETH, 9 DEAD, A, AADHAR, AAMADMI, AANA, AAP, ABC, ABDUCT, ABDUCTED, ABHM, ABIN, ABUDHABI, AC, ACADEMICS, ACCI, ACCIDEATH, ACCIDENT, ACCIDNET, ACCUSED, ACT, ACTING, ACTIVE, ACTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.