ലണ്ടൻ : ഇന്ത്യൻ വിഭവങ്ങൾക്ക് ലോകമെമ്പാടും ആരാധകർ ഏറെയാണ്. ചായയ്ക്കൊപ്പം സമോസ കോംബിനേഷൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിലേറെയും. ഇതേ കോംബിനേഷൻ ഇന്ന് യു.കെയിലുള്ളവർക്കും ഇഷ്ടമാണ്. ബിസ്ക്കറ്റിനേക്കാൾ ചായയ്ക്കൊപ്പം സമോസയാണ് യു.കെയിലെ യുവാക്കൾക്ക് പ്രിയം. യു.കെ ടീ ആൻഡ് ഇൻഫ്യൂഷൻസ് അസോസിയേഷൻ ( യു.കെ.ടി.ഐ.എ ) നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
17ാം നൂറ്റാണ്ട് മുതൽ ചായ ബ്രിട്ടീഷുകാരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ബിസ്ക്കറ്റ്, കേക്ക് എന്നിവയാണ് ചായയ്ക്കൊപ്പം പരമ്പരാഗതമായി ഉപയോഗിക്കുക. എന്നാൽ ചായയ്ക്കൊപ്പം ബിസ്ക്കറ്റ് കഴിക്കുന്ന രീതി യുവജനങ്ങൾക്കിടെ പഴങ്കഥയായി മാറുകയാണ്. കൂടുതൽ രുചികരമായ പലഹാരങ്ങൾ ചായയ്ക്കൊപ്പം പരീക്ഷിക്കാനാണ് ബ്രിട്ടീഷ് യുവാക്കൾ ഇപ്പോൾ ഇഷ്ടപ്പെടുന്നത്.
1,000 പേരാണ് സർവേയിൽ പങ്കെടുത്തത്. ചായയ്ക്കൊപ്പം ഏറ്റവും കൂടുതൽ ഇഷ്ടമുള്ള പലഹാരമെന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുത്തത് ഗ്രനോള ബാർ ആണ്.18നും 29നും ഇടയിൽ പ്രായമുള്ളവരിൽ പത്തിലൊരാൾ ഗ്രനോള ബാർ ഇഷ്ടപ്പെടുന്നു. ഇന്ത്യയടക്കം തെക്കേ ഏഷ്യൻ രാജ്യങ്ങളിലെ ഇഷ്ട വിഭവമായ സമോസയ്ക്കാണ് രണ്ടാം സ്ഥാനം.
മാർക്കറ്റ് റിസേർച്ച് സ്ഥാപനമായ മിന്റൽ നടത്തിയ മറ്റൊരു സർവേയിൽ ചായയ്ക്കൊപ്പം ബിസ്ക്കറ്റ് തിരഞ്ഞെടുത്ത 55 വയസിന് മുകളിലുള്ളവരുടെ ആകെ എണ്ണത്തിന്റെ പകുതിയോളം യുവാക്കളാണ് ബിസ്ക്കറ്റിനെ പിന്തുണച്ചത്. അതിനിടെ ചായ ബിസ്ക്കറ്റ് കോംബിനേഷൻ ഔട്ടാകുന്നത് തങ്ങളുടെ വില്പനയെ ബാധിക്കുമോ എന്ന ഭയം ബിസ്ക്കറ്റ് നിർമ്മാതാക്കൾക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |