ന്യൂയോർക്ക് : യു.എസിൽ പടിഞ്ഞാറൻ നെവാഡയിൽ മെഡിക്കൽ സർവീസ് വിമാനം തകർന്ന് അഞ്ച് മരണം. പി.സി - 12 ചെറുവിമാനത്തിലുണ്ടായിരുന്ന രോഗി, ബന്ധു, പൈലറ്റ്, നഴ്സ്, പാരമെഡിക് എന്നിവരാണ് മരിച്ചത്. സ്റ്റേജ്‌കോച്ച് നഗരത്തിന് സമീപം ഇന്നലെ ഇന്ത്യൻ സമയം രാവിലെ 11.15ഓടെ വിമാനത്തെ കാണാതാവുകയായിരുന്നു. ഒന്നര മണിക്കൂറിന് ശേഷം വിമാനം തകർന്ന നിലയിൽ കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |