ന്യൂയോർക്ക് : സ്വന്തം ജനങ്ങൾ ഉപജീവനത്തിനും സ്വാതന്ത്ര്യത്തിനുമായി പോരാടുമ്പോഴും പാകിസ്ഥാന്റെ ശ്രദ്ധ തങ്ങളിലാണെന്ന് ഇന്ത്യ. പാക് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖാർ നടത്തിയ പ്രസ്താവനക്കെതിരെ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ മറുപടി നൽകുകയായിരുന്നു ഇന്ത്യൻ പ്രതിനിധി സീമ പൂജാനി. അടിസ്ഥാനരഹിതമായ കുപ്രചരണങ്ങൾ നടത്തുന്നതിന് പകരം സ്വന്തം ജനതയുടെ പ്രയോജനത്തിനായി പ്രവർത്തിക്കാൻ പാക് നേതൃത്വത്തെ ഉപദേശിക്കുന്നതായും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയ്ക്ക് ലോകം ആയുധങ്ങളുടെ ഉദാരമായ വിതരണം ഉറപ്പാക്കുന്നത് ദക്ഷിണേഷ്യയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്നാണ് ഹിന കഴിഞ്ഞ ദിവസം യു.എന്നിൽ പ്രസ്താവന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |