SignIn
Kerala Kaumudi Online
Saturday, 27 April 2024 9.56 AM IST

ഇമ്രാൻ ഖാൻ മതിൽ ചാടി രക്ഷപ്പെട്ടതെന്ന് പാക് മന്ത്രി

imru

ഇസ്ലാമാബാദ്: അറസ്റ്റ് ഒഴിവാക്കാനായി ഇമ്രാൻ ഖാൻ വസതിയുടെ മതിൽ ചാടി അയൽവാസിയുടെ വീട്ടിൽ കയറി രക്ഷപ്പെട്ടതാണെന്ന് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി റാണാ സന ഉള്ള. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനായി ഇസ്ലാമാബാദ് പൊലീസ് ഞായറാഴ്ച വീട്ടിലെത്തിയിരുന്നെന്നും എന്നാൽ അദ്ദേഹം വീട്ടിലില്ല എന്ന് പാർട്ടി പ്രവർത്തകർ പറഞ്ഞതിനെത്തുടർന്ന് പൊലീസ് മടങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിരവധി നാടകീയ സംഭവങ്ങളാണ് അദ്ദേഹത്തിന്റെ വീട്ടിലുണ്ടായത്. അദ്ദേഹം തന്റെ വീട്ടിൽ നിന്ന് മതിൽ ചാടി അടുത്തുള്ള വീട്ടിലേക്ക് കടന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് എവിടെ നിന്നോ വന്ന് പ്രസംഗം നടത്തിയെന്നും മന്ത്രി ആരോപിച്ചു. അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് രക്ഷപ്പെടാൻ ഇതല്ല ശരിയായ മാർഗം. അദ്ദേഹം നാണമില്ലാത്ത വ്യക്തിയാണ്. കോടതി ഉത്തരവുകൾ അറിയിക്കാനാണ് പൊലീസ് അവിടെയെത്തിയത്. തന്നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് എത്തിയതെങ്കിൽ മടിയില്ലാതെ അത് ചെയ്യും. തോഷാഖാന കേസിൽ അയാൾ പ്രതിയാണ്. അധികാര ദുർവിനിയോഗം ഇമ്രാൻ നടത്തി. കോടതി ഇമ്രാൻ ഖാനെ കുറ്റവിമുക്തനാക്കിയാൽ ഞങ്ങൾ അത് അംഗീകരിക്കും. അറസ്റ്റ് ചെയ്യണമെന്നത് സർക്കാരിന്റെ നിർബന്ധമല്ലെന്നും കോടതിയിൽ ഹാജരാക്കുന്നത് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തോഷാഖാന അഴിമതിക്കേസിൽ ലാഹോറിലെ സമൻ പാർക്കിലുള്ള ഇമ്രാൻ ഖാന്റെ വസതിയിലേക്ക് അറസ്റ്റ് വാറണ്ടുമായി ഇസ്ലാമാബാദ് പൊലീസ് എത്തിയത്. തുടർന്ന് നാടകീയ സംഭവങ്ങളാണ് അവിടെ നടന്നത്. പൊലീസ് വസതിയിലെത്തിയപ്പോൾ ഇമ്രാൻ അവിടെ ഇല്ലെന്നായിരുന്നു ഇമ്രാന്റെ ചീഫ് ഒഫ് സ്റ്റാഫും സെനറ്ററുമായ ഷിബ്‌ലി ഫറാസ് അറിയിച്ചത്. ഇതേ തുടർന്ന് നോട്ടീസ് കൈമാറിയ ശേഷം പൊലീസ് വസതിയുടെ ഗേറ്റിന് പുറത്ത് തമ്പടിച്ചു.ഇതിനിടെ, പി.ടി.ഐ പ്രവർത്തകർ വസതിക്ക് മുന്നിൽ വലയം തീർത്തു. അറസ്റ്റുണ്ടായാൽ രാജ്യത്ത് വൻ പ്രതിഷേധമുണ്ടാകുമെന്ന് പി.ടി.ഐ മുന്നറിയിപ്പ് നൽകി. പൊലീസ് വസതിക്ക് മുന്നിൽ തുടരുന്നതിനിടെ അതുവരെ കാണാമറയത്തായിരുന്ന ഇമ്രാൻ വൈകിട്ട് 5 മണിയോടെ വസതിയിൽ തന്റെ അണികളെ അഭിസംബോധന ചെയ്ത് സംസാരിച്ചത് നാടകീയ രംഗങ്ങൾ സങ്കീർണമാക്കി. തന്റെ ജീവൻ അപകടത്തിലാണെന്നും തന്നെ കൊല്ലാൻ ശ്രമിച്ചെന്നും ഇമ്രാൻ പറഞ്ഞു. പ്രധാനമന്ത്രിയായിരിക്കെ വിദേശ സന്ദർശനങ്ങൾക്കിടെ ഉപഹാരമായി ലഭിച്ച അമൂല്യ വസ്തുക്കൾ വിറ്റ് കോടികൾ സമ്പാദിക്കുകയും അത് ആദായനികുതി റിട്ടേണിൽ മറച്ചു വയ്ക്കുകയും ചെയ്തെന്നതാണ് ഇമ്രാനെതിരെയുള്ള തോഷാഖാന അഴിമതിക്കേസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.