വാഷിംഗ്ടൺ : യു.എസിലെ കെന്റകിയിൽ രണ്ട് ആർമി ഹെലികോപ്റ്ററുകൾ തകർന്ന് വീണ് ഒമ്പത് സൈനികർ മരിച്ചു. ഇന്ത്യൻ സമയം ഇന്നലെ രാവിലെ 7.30ഓടെ ട്രിഗ് കൗണ്ടിയിൽ ഫോർട്ട് കാംബെൽ മിലിട്ടറി ബേസിന് സമീപമായിരുന്നു സംഭവം. പരിശീലന പറക്കൽ നടത്തുന്നതിനിടെ 101ാം എയർബോൺ ഡിവിഷന്റെ എച്ച്.എച്ച് 60 ബ്ലാക്ക്‌ഹോക്ക് ഹെലികോപ്‌റ്ററുകളാണ് തകർന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. പറക്കുന്നതിനിടെ കൂട്ടിയിടിച്ചതാണെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |