ലിമ: ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽ കഴിഞ്ഞ ദിവസം വ്യത്യസ്തമായൊരു മോഷണം നടന്നു. മോഷണത്തിൽ കള്ളൻ കൊണ്ടുപോയത് 200 ഷൂസുകളാണ്. ഏകദേശം ഇവയ്‌ക്ക്10.6 ലക്ഷത്തോളം രൂപ വരും. സൈക്കിളിലെത്തിയ കള്ളന്മാർ ഷൂസുകളൊന്നാകെ വാരിയിടുന്നതും രക്ഷപ്പെടുന്നതും സി.സി.ടി.വി ദൃശ്യത്തിലുണ്ട്. എന്നാൽ കള്ളന്മാർക്ക് പറ്റിയ അബദ്ധമാണ് എല്ലാവരെയും ചിരിപ്പിക്കുന്നത്. കൊണ്ടുപോയതെല്ലാം വലതുകാലിലെ ഷൂസുകളായിരുന്നു. മൂന്നുപേരടങ്ങിയ സംഘമാണ് രാത്രിയിൽ കടയുടെ പൂട്ടു തകർത്ത് മോഷണം
നടത്തിയത്. 'ഏറ്റവും മണ്ടന്മാരായ കള്ളന്മാർ' എന്നാണ് സമൂഹമാധ്യമങ്ങളിൽ മോഷ്ടാക്കളെ പരിഹസിക്കുന്നത്. വലതുകാലിലെ മാത്രം ഷൂസുകൾ മോഷ്ടിച്ച സംഭവത്തിൽ നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിചയം കുറഞ്ഞ കള്ളന്മാരാവുമെന്നും, റാക്കിൽ അടുക്കിവെച്ച ഷൂസുകളെല്ലാം ഒരു കാലിലേതായിരിക്കും അതാവാം ഇവർ കൊണ്ടുപോയതെന്നും പലരും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |