ന്യൂഡൽഹി: പാകിസ്ഥാനെതിരെ തിരിച്ചടിച്ചതിന്റെ തെളിവുകൾ നിരത്തി ഇന്ത്യൻ സേന. പാകിസ്ഥാനിലെ വ്യോമ താവളം തകർക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങളും വീഡിയോയും സംയുക്ത വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടുകൊണ്ടായിരുന്നു സ്ഥിരീകരണം. മേജർ ജനറൽ എസ്‌എസ് ശാർദ, എയർ മാർഷൽ എകെ ഭാരതി, ലഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, വൈസ് അഡ്‌മിറൽ എഎൻ പ്രമോദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.
വാർത്താ സമ്മേളനത്തിൽ പറഞ്ഞത്:
ഇന്ത്യയുടെ പോരാട്ടം ഭീകരർക്കെതിരെ മാത്രമായിരുന്നു. എന്നാൽ, പാക് സൈനികർ ഭീകരർക്കൊപ്പം ചേർന്നു. ഇന്ത്യയുടെ എയർ ഡിഫൻസ് സംവിധാനം ശക്തമാണ്. പാകിസ്ഥാന്റെ ആക്രമണങ്ങളെയെല്ലാം ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി ചെറുത്തു.
മൾട്ടി ലെയർ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഉപയോഗിച്ചത്. ലോംഗ് റേഞ്ച് റോക്കറ്റുകളും ഡ്രോണുകളും തകർത്തു. തദ്ദേശീയമായി നിർമിച്ച ആകാശ് സംവിധാനം വിജയകരമായി ഉപയോഗപ്പെടുത്തി. ചൈനീസ് നിർമിത പിഎൽ15 മിസൈലുകൾ, ലോംഗ് റേഞ്ച് റോക്കറ്റുകൾ, തുർക്കി നിർമിത ഡ്രോണുകൾ എന്നിവയും തകർത്തു. ചൈനീസ് ആയുധങ്ങളെയെല്ലാം ഫലപ്രദമായി ചെറുത്തു.
സോഫ്‌റ്റ് ആൻഡ് ഹാർഡ് കിൽ സംവിധാനങ്ങൾ ഉപയോഗിച്ചു. കറാച്ചിയിലും ആക്രമണം നടത്തി. കറാച്ചി വ്യോമ താവളത്തിലും ആക്രമണം നടത്തി. നൂർഖാൻ വ്യോമതാവളം, റഹിം യാർ ഖാൻ വ്യോമത്താവളം എന്നിവയും തകർത്തു. ഇന്ത്യയുടെ എയർ ഫീൽഡുകളെല്ലാം സുരക്ഷിതമാണ്. ഇന്ത്യൻ സൈന്യം ആകാശത്ത് മതിൽ തീർത്തു. പാക് അതിർത്തി ഭേദിക്കാതെയാണ് തിരിച്ചടിച്ചത്. ഓപ്പറേഷൻ സിന്ദൂർ വിജയമാണ്. പിന്തുണച്ചതിന് സർക്കാരിന് നന്ദി. ഏത് ഭീഷണിയെയും നേരിടാൻ രാജ്യം സർവസജ്ജമാണ്. ഭാവിയിലെ ഏത് പ്രകോപനവും നേരിടാനും തയ്യാറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |