ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പി.ടി.ഐ) പാർട്ടി അദ്ധ്യക്ഷനുമായ ഇമ്രാൻ ഖാന്റെ ഏറ്റവും അടുത്ത അനുയായി ഫവാദ് ചൗധരി പാർട്ടിയിൽ നിന്ന് രാജിവച്ചു. 2018ലെ തിരഞ്ഞെടുപ്പ് ജയത്തിന്റെ പ്രധാന ശില്പികളിലൊരാളാണ് ഫവാദ്. രാഷ്ട്രീയത്തിൽ നിന്ന് ഇടവേളയെടുക്കാൻ തീരുമാനിച്ചെന്നും പാർട്ടിയിലെ സ്ഥാനങ്ങൾ രാജിവച്ച് ഇമ്രാൻ ഖാനുമായി പിരിയുകയാണെന്നും അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തു. മേയ് 9ന് ഇമ്രാൻ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് രാജ്യത്ത് നടന്ന കലാപത്തെ മുൻ മന്ത്രിയായ ഫവാദ് അപലപിച്ചിരുന്നു. കലാപത്തിനിടെ ഇദ്ദേഹവും അറസ്റ്റിലായിരുന്നു. ഇമ്രാൻ അനുകൂലികൾ നടത്തിയ അക്രമങ്ങളെ അപലപിച്ച് പി.ടി.ഐയിലെ ഉന്നത അംഗങ്ങളിൽ ഒരാളായ ഷിറീൻ മസാരി രാജിവച്ചതിന് പിന്നാലെയാണ് ഫവാദിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |