ലണ്ടൻ : 121 വർഷം വർഷം പഴക്കമുള്ള വാനില ചോക്ലേറ്റ് ബോക്സ് ലേലത്തിന്. 1902ൽ ബ്രിട്ടണിലെ എഡ്വേഡ് ഏഴാമന്റെയും പത്നി അലക്സാൻഡ്രാ രാജ്ഞിയുടെയും കിരീടധാരണ ആഘോഷങ്ങളുടെ ഭാഗമായി കാഡ്ബറി തയ്യാറാക്കിയ പ്രത്യേക ചോക്ലേറ്റാണിത്. അന്ന് മേരി ആൻ ബ്ലാക്ക്മോർ എന്ന 9 വയസുകാരിയ്ക്ക് സമ്മാനമായി ലഭിച്ച ഈ ചോക്ലേറ്റ് ബോക്സ് ഒരു നൂറ്റാണ്ടായി കേടുപാടുകളില്ലാതെ സംരക്ഷിക്കുകയായിരുന്നു.
ബോക്സിനുള്ളിലെ ചോക്ലേറ്റ് കഴിക്കാതെ കിരീടധാരണത്തിന്റെ ഓർമ്മയ്ക്കായി തന്റെ മരണം വരെ മേരി സൂക്ഷിച്ചു. ഒടുവിൽ മേരിയുടെ ചെറുമകൾ ജീൻ തോംസണിന്റെ ( 72 ) കൈയ്യിലേക്ക് ഈ ബോക്സ് എത്തിയതോടെയാണ് ലേലത്തിന് വഴിയൊരുങ്ങിയത്. ഡെർബി ആസ്ഥാനമായുള്ള ഹാൻസൺസ് ഓക്‌ഷനീർസ് എന്ന കമ്പനിയാണ് ചോക്ലേറ്റ് ലേലം ചെയ്യുന്നത്. 16,000 രൂപ വരെ ഈ കുഞ്ഞൻ ബോക്സിന് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |