ലോസ് ആഞ്ചലസ് : മിക്കി മൗസ് എന്ന പേര് കേൾക്കാത്തവർ ചുരുക്കമായിരിക്കും. ലോകത്തിന്റെ മുഴുവൻ സ്നേഹം ഏറ്റുവാങ്ങിയ ഈ എലിക്കുട്ടനും കൂട്ടുകാരി മിന്നി മൗസിനും ഇന്ന് 95 ാം പിറന്നാളാണ്. കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട കഥാപാത്രങ്ങളായ മിക്കിയും മിന്നിയും 1928 നവംബർ 18ന് ' സ്റ്റീം ബോട്ട് വില്ലി"യെന്ന ആനിമേറ്റഡ് ഷോർട്ട് ഫിലിമിലൂടെയാണ് ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. അതിനാൽ എല്ലാ വർഷവും നവംബർ 18നെ ലോകം മിക്കി മൗസ് ദിനമായി ആചരിക്കുന്നു.
അമേരിക്കൻ ആനിമേറ്ററായ വാൾട്ട് ഡിസ്നിയുടെ മാന്ത്രികതയിൽ വിരിഞ്ഞ മിക്കി പിന്നീട് ദ ബാൻഡ് കൺസേർട്ട്, ബ്രേവ് ലിറ്റിൽ ടെയ്‌ലർ, ഫന്റാസിയ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകത്തെ രസിപ്പിച്ചു. ഇന്ന് ഡിസ്‌നിലാൻഡ് തീം പാർക്കുകളിലെ ഏറ്റവും വലിയ ആകർഷകം മിക്കിയുടെ തീമാണ്. ഡിസ്‌നിലാൻഡിന്റെ പേര് കേൾക്കുമ്പോൾ തന്നെ മിക്കിയുടെയും മിന്നിയുടെയും വേഷം ധരിച്ചവർ സന്ദർശകരെ സ്വീകരിക്കാൻ നിൽക്കുന്ന ചിത്രമാണ്. മിക്കിയുടെ കൂട്ടുകാരായ ഡൊണാൾഡ് ഡക്കും ഗൂഫിയും പ്ലൂട്ടോയുമെല്ലാം ഏവർക്കും പ്രിയപ്പെട്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |