ധാക്ക: ബംഗ്ലാദേശിൽ വീണ്ടും സർക്കാർ അട്ടിമറിക്ക് സാദ്ധ്യതയെന്ന വാർത്തകൾ തള്ളി ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്. തന്റെ ഭരണകൂടത്തിനെതിരെ കിംവദന്തികളുടെ ഉത്സവമാണ് നടക്കുന്നതെന്നും പരാജയപ്പെട്ട ശക്തികളാണ് (മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുകൂലികളെ ഉദ്ദേശിച്ച്) ഇതിന് പിന്നിലെന്നും യൂനുസ് പറഞ്ഞു. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിക്കുമ്പോൾ അതിന്റെ ഉറവിടം ജനങ്ങൾ തേടണമെന്നും കൂട്ടിച്ചേർത്തു.
തലസ്ഥാനമായ ധാക്കയിൽ സുരക്ഷാ സേനയെ വിന്യസിച്ചതിനു പിന്നാലെയാണ് അട്ടിമറി സാദ്ധ്യത സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നത്. അധികാരം ഏറ്റെടുക്കാൻ സൈന്യം നീക്കം നടത്തുന്നതായും ഇതിന്റെ ഭാഗമായി സൈനിക മേധാവിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ, റിപ്പോർട്ടുകളെ തള്ളി സൈന്യവും രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |