SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.00 PM IST

സ്ഫോടനം: റഷ്യൻ ജനറൽ കൊല്ലപ്പെട്ടു

Increase Font Size Decrease Font Size Print Page
a

മോസ്കോ:നഗരത്തിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം.

ലഫ്റ്റന്റ് ജനറൽ ഫാനിൽ സർവാറോവാണ് (56) കൊല്ലപ്പെട്ടതെന്ന് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അറിയിച്ചു. സായുധ സേനയുടെ പ്രവർത്തന പരിശീലന വകുപ്പിന്റെ തലവനായിരുന്നു.യാസ്നേവ സ്ട്രീറ്റിലെ പാർക്കിംഗ് കേന്ദ്രത്തിൽ റഷ്യൻ സമയം രാവിലെ നാല് മണിയോടെയാണ് സ്ഫോടനം നടത്തത്. സ്വന്തം കാറിൽ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.ഗുരതര പരിക്കുകളോടെ സർവാറോവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.യുക്രെയ്നാണ് ആക്രമണത്തിന് പിന്നിലെന്നാണ് അധികൃതരുടെ ആരോപണം.യുക്രെയ്ൻ ഇന്റലിജൻസ് ഏജൻസിക്ക് ഇതിൽ പങ്കുണ്ടോയെന്ന പരിശോധനയുണ്ടാവുമെന്നും റഷ്യൻ വക്താവ് വ്യക്തമാക്കി. എന്നാൽ യുക്രെയ്ൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.സ്ഫോടനത്തെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് റഷ്യ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

2024ൽ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിർലോവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം യുക്രെയ്ൻ ഏറ്റെടുത്തിരുന്നു. അപ്പാർട്ട്മെന്റ് ബിൽഡിങിന് പുറത്തുള്ള ഇലക്ട്രിക് സ്കൂട്ടറിൽ ബോംബ് വെച്ചാണ് കിർലോവിനെ യുക്രെയ്ൻ കൊലപ്പെടുത്തിയത്.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY