
ഗാസ സിറ്റി: ഗാസയിലേക്കുള്ള മെഡിക്കൽ സാധനങ്ങളുടെ ഒഴുക്ക് ഇസ്രയേൽ തടയുന്നതിനെ തുടർന്നു ആയിരക്കണക്കിന് രോഗികൾ ദുരിതത്തിലാണെന്ന് ഗാസയിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.ഗാസയിലെ ആരോഗ്യ സംവിധാനം അഭൂതപൂർവമായ തകർച്ചയുടെ വക്കിലാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ മുനീർ അൽ-ബർഷ് പറഞ്ഞു,പ്രദേശത്തെ ആശുപത്രികൾക്കുള്ളിലെ സ്ഥിതി "ദുരന്തകരവും ഭയാനകവുമാണെന്നും ഇത് ഡോക്ടർമാരെയും രോഗികളെയും ഒരുപോലെ ബാധിക്കുന്നതായും കൂട്ടിച്ചേർത്തു.
ആവശ്യമായ സാധനങ്ങളുടെ മുക്കാൽ ഭാഗവും ലഭ്യമല്ല. ലായനികൾ, അനസ്തെറ്റിക്സ്, ഗോസ്, ഡയാലിസിസ് സാധനങ്ങൾ എന്നിവയുടെ കടുത്ത ക്ഷാമം ഉണ്ടെന്നും, വൈദ്യുതി മുടക്കവും ജനറേറ്ററുകളുടെ ഗണ്യമായ കുറവും അവരുടെ ജോലിയെ തടസ്സപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.30 വർഷങ്ങൾക്ക് മുമ്പ് പലസ്തീൻ അതോറിറ്റി സ്ഥാപിതമായതിനുശേഷം കണ്ട ഏറ്റവും അപകടകരമായ സാഹചര്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ചികിത്സയ്ക്കായി ഗാസയ്ക്ക് പുറത്തേക്ക് രോഗികളെ കൊണ്ടുപോകുന്നതിനുള്ള ഒരു സംവിധാനം നിലവിലുണ്ടായിരുന്നെങ്കിലും,കാത്തിരിപ്പ് പട്ടിക നീണ്ടതായും വൈദ്യസഹായം കാത്തിരിക്കുന്ന രോഗികൾ മരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വർഷമായി തുടരുന്ന ഇസ്രയേൽ വംശഹത്യയിൽ ഗാസയിലെ ഭൂരിഭാഗം ആശുപത്രികളും ആക്രമിക്കപ്പെട്ടിരുന്നു. 34 ആശുപത്രികൾ ഉൾപ്പടെ 125 ആരോഗ്യ കേന്ദ്രങ്ങളാണ് ആക്രമണത്തിൽ തകർന്നത്. 1700റോളം ആരോഗ്യ പ്രവർത്തകരും കൊല്ലപ്പെട്ടിരുന്നു.95 അധികം പാലസ്തീൻ ആരോഗ്യപ്രവർത്തകർ നിലവിൽ ഇസ്രയേൽ തടവിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |