വാഷിംഗ്ടൺ:ഈ വർഷത്തെ മിസ് വേൾഡ് അമേരിക്ക, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി,.. വിശേഷണങ്ങളൊരുപാടാണ് ശ്രീ സെയ്നിയ്ക്ക്. എന്നാൽ, പൂക്കൾ വിരിച്ച പരവതാനിയിലൂടെയായിരുന്നില്ല ശ്രീയുടെ യാത്ര. ദുഃഖത്തിലും ദുരിതത്തിലും തളരാതെ ഉറച്ച മനസ്സോടെ അവൾ പൊരുതി ജയിച്ചു.12-ാം വയസ്സുമുതൽ പേസ്മേക്കറിന്റെ സഹായത്തോടെയാണ് ശ്രീയുടെ ഹൃദയം പ്രവർത്തിക്കുന്നത്. പിന്നീട് നടന്ന ഒരു കാർ അപകടത്തിൽ മുഖമാകെ പൊള്ളി വികൃതമായി. എന്നാൽ, ശ്രീ തളരാൻ തയ്യാറായിരുന്നില്ല. നിശ്ചയദാർഢ്യത്തോടെ അവൾ തന്റെ ലക്ഷ്യങ്ങൾ നേടി.
മിസ് വേൾഡ് അമേരിക്കയായതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു. അത് വാക്കുകളിലൂടെ വിവരിക്കാൻകഴിയില്ല. എനിയ്ക്ക് പിന്തുണ നൽകി എന്റെ ലക്ഷ്യപൂർത്തീകരണത്തിനായി പ്രയത്നിച്ച മാതാപിതാക്കൾക്ക് ഈ വിജയം സമർപ്പിക്കുന്നു. എന്റെ അമ്മയുടെ പിന്തുണ ഒന്നു കൊണ്ടുമാത്രമാണ് ഞാനിവിടെ നിൽക്കുന്നത്. ഇങ്ങനെയൊരാദരം നൽകിയതിന് മിസ് വേൾഡ് അമേരിക്കയ്ക്ക് നന്ദി പറയുന്നു - ശ്രീ പറഞ്ഞു. മിസ് വേൾഡ് അമേരിക്ക നാഷണൽ ബ്യൂട്ടി വിത് പർപ്പസ് അംബാസിഡർ പദവിയും ശ്രീ നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |