വാഷിംഗ്ടൺ : കാസിനോയിൽ ചൂതുകളിച്ച് വൻ തുക നേടി മടങ്ങിയ ഇന്ത്യൻ വംശജൻ യു.എസിൽവെടിയേറ്റ് മരിച്ചു. ന്യൂജേഴ്സിയിലെ പ്ലെൻസ്ബ്രോയിലെ താമസക്കാരനും ഫാർമ കമ്പനി സി.ഇ.ഒയുമായ ശ്രീ രംഗ അരവാപള്ളി (54) ആണ് വെടിയേറ്റ് മരിച്ചത്. കാസിനോയിൽ ചൂതുകളിച്ച് നേടിയ 10,000 ഡോളറുമായി പോകുകയായിരുന്ന അരവാപള്ളിയെ അക്രമി വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. മോഷണമായിരുന്നു കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ജെകി റെഡ് ജോൺ എന്നയാളെ പെൻസിൽവാനിയയിൽ നിന്ന് അറസ്റ്റ് ചെയ്തു. പെൻസിൽവാനിയയിലെ പാർക്സ് കാസിനോയിൽ നിന്ന് 10,000 ഡോളർ അരവാപള്ളി നേടിയതായി മനസിലാക്കിയ പ്രതി 80 കിലോ മീറ്റർ ദൂരം ഇദ്ദേഹത്തെ പിന്തുടരുകയും പിന്നീട് വെടിയുതിർക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യക്കും മക്കൾക്കുമൊപ്പം യു.എസിൽ താമസമാക്കിയ അരവാപള്ളി 2014 മുതൽ യു.എസിലെ ആക്സ് എന്ന മരുന്നു നിർമ്മാണ കമ്പനിയുടെ സി.ഇ.ഒയായി പ്രവർത്തിച്ചു വരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |