ഫ്രീടൗൺ: ആഫ്രിക്കൻ രാജ്യമായ സിയാറ ലിയോണിൽ ഓയിൽ ടാങ്കറിന് തീപിടിച്ചതിനെ തുടർന്നുണ്ടായ സ്ഫോടനത്തിൽ 99 പേർ വെന്തുമരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 30 പേരുടെ നില അതീവ ഗുരുതരമാണ്. രാജ്യതലസ്ഥാനമായ ഫ്രീടൗണിൽ വെള്ളിയാഴ്ച് രാത്രിയാണ് അപകടമുണ്ടായത്. ഇന്ധനവുമായി വന്ന ടാങ്കർ ലോറിയും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകട ശേഷം ടാങ്കർ ലോറിയിൽ വിള്ളൽ ഉണ്ടായതിനെ തുടർന്ന് ടാങ്കറിൽ നിന്ന് പുറത്തേയ്ക്കൊലിച്ച പെട്രോൾ ശേഖരിക്കാൻ പ്രദേശവാസികൾ വലിയ കുപ്പികളുമായി ഓടിക്കൂടുകയായിരുന്നു. ഇതിനിടയിൽ ടാങ്കറിന് തീപിടിക്കുകയും സ്ഫോടനമുണ്ടാവുകയും ചെയ്തു. ഈ സ്ഫോടനത്തിലാണ് 99 പേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് പ്രസിഡന്റ് മാഡ ബയോ ആദരാജ്ഞലി അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |