SignIn
Kerala Kaumudi Online
Friday, 20 September 2024 1.11 AM IST

മെക്സിക്കോയിൽ 9 പേരെ പാലത്തിൽ കൊന്നു കെട്ടിത്തൂക്കി

Increase Font Size Decrease Font Size Print Page
ghghfy

മെക്‌സിക്കോ സിറ്റി: മെക്സിക്കോയിൽ ലഹരിമാഫിയ സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒൻപത് പേരെ പാലത്തിൽ കൊന്നു കെട്ടിത്തൂക്കി. രാജ്യത്തെ പ്രധാന മയക്കുമരുന്ന് കടത്ത് കേന്ദ്രമായ സകാറ്റെകാസിലെ ഒരു മേൽപ്പാലത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മറ്റൊരു മൃതദേഹം നടപ്പാതയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ലഹരി മാഫിയ സംഘങ്ങളുടെ അതിർത്തി തർക്കമാണ് 10 പേരുടെ കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക വിവരം. മെക്സിക്കോ സിറ്റിക്ക് വടക്ക് 550 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. ലഹരിമാഫിയകളുടെ വിളനിലമായി അറിയപ്പെടുന്ന മെക്സിക്കോയിൽ തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളിൽ എതിരാളി സംഘങ്ങൾ വരുന്നത് തടയുന്നതിനുള്ള മുന്നറിയിപ്പായും അധികാരികളേയും പ്രദേശവാസികളേയും ഭയപ്പെടുത്താനുമാണ് കുറ്റവാളികൾ ഈ രീതിയിൽ കൊലപാതകം നടത്തുന്നത്. രാജ്യത്ത് ഈ വർഷം ഇതുവരെ 25,000ത്തിലധികം കൊലപാതകങ്ങളാണ് ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ട് നടന്നതെന്നാണ് റിപ്പോർട്ട്. ഈ മാസമാദ്യം രാജ്യത്ത് നടന്ന ഇത്തരം ഒരു ആക്രമണത്തിൽ യു.എസ് നിവാസിയായ ഇന്ത്യൻ വ്ലോഗർ കൊല്ലപ്പെട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.