വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുടുംബമെന്ന ലോകറെക്കാഡിനുടമകൾ ആരാണെന്നറിയാമോ? അമേരിക്കയിലെ മിനസോട്ടയിലെ എസ്കോയിലുള്ള ട്രാപ്പ് കുടുംബമാണ് ഈ ബഹുമതി സ്വന്തമാക്കിയിരിക്കുന്നത്.
സ്കോട്ട്, ക്രിസ്സി, സാവന്ന, മോളി, ആദം എന്നിവരാണ് ഈ കുടുംബത്തിലെ അംഗങ്ങൾ. ഈ കുടുംബത്തിലെ എല്ലാവരുടേയും ശരാശരി ഉയരം 6 അടി 8 ഇഞ്ച് അഥവാ 203.29 സെന്റിമീറ്ററാണ്. ഏറ്റവും കൂടുതൽ ഉയരം കുടുംബത്തിലെ മൂത്തകുട്ടിയായ ആദം ട്രാപ്പിനാണ്. 221.71 സെന്റിമീറ്ററാണ് ആദമിന്റെ ഉയരം. കുറഞ്ഞ ഉയരം അമ്മ ക്രിസ്സി ട്രാപ്പിനും 191.2 സെന്റിമീറ്റർ.
കുടുംബത്തിലെ 27കാരിയായ സാവന്ന ട്രാപ്പിന് 203.6 സെന്റിമീറ്റാണ് ഉയരം. കഴിഞ്ഞ ദിവസം ഈ കുടുംബത്തിന്റെ വീഡിയോ ഗിന്നസ് റെക്കാഡ് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. ലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തത്. 2020 ഡിസംബർ 6നാണ് ഇവരെ ആദ്യമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കുടുംബമായി ഗിന്നസ് വേൾഡ് റെക്കോർഡ് ഇവരെ പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |