ബീജിംഗ് : തെക്ക് പടിഞ്ഞാറൻ ചൈനയിലെ ചോംഗ്ക്വിംഗിൽ ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനത്തിന് തീപിടിച്ചു. ഇന്നലെ രാവിലെ എട്ട് മണിയോടെ ചോംഗ്ക്വിംഗ് ജിയാംഗ്ബെയ് ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം. ടിബറ്റൻ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 113 യാത്രക്കാരെയും 9 ജീവനക്കാരെയും സുരക്ഷിതമായി രക്ഷിച്ചു. 40 ലേറെ യാത്രക്കാർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. റൺവേയിൽ നിന്ന് നീങ്ങുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകാറുണ്ടാവുകയായിരുന്നു. ടിബറ്റിലെ നയിംഗ്ചിയിലേക്കായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |