ജനീവ : ലോകത്ത് വിവിധ രാജ്യങ്ങളിൽ അപൂർവ വൈറസായ മങ്കിപോക്സ് സാന്നിദ്ധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ അടിയന്തര യോഗം ചേർന്ന് ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ).
മുമ്പ് മദ്ധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിൽ കണ്ടെത്തിയിട്ടുള്ള മങ്കിപോക്സിന്റെ മൊത്തം 100 ലേറെ സ്ഥിരീകരിക്കപ്പെട്ടതും സംശയിക്കുന്നതുമായ കേസുകളാണ് നിലവിൽ ജർമ്മനി, ബെൽജിയം, പോർച്ചുഗൽ, സ്പെയ്ൻ, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, സ്വീഡൻ, യു.കെ എന്നീ യൂറോപ്യൻ രാജ്യങ്ങളിലായി കണ്ടെത്തിയിരിക്കുന്നത്. യു.എസിലും ഓസ്ട്രേലിയയിലും മങ്കിപോക്സ് സ്ഥിരീകരിച്ചു.
11 രാജ്യങ്ങളിലായി 80 മങ്കിപോക്സ് കേസുകൾ സ്ഥിരീകരിച്ചെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. 50 കേസുകൾ നിരീക്ഷണത്തിലാണ്. കേസുകൾ ഇനിയും കൂടിയേക്കാമെന്നാണ് മുന്നറിയിപ്പ്. ജീവന് ഭീഷണിയല്ലെങ്കിലും വ്യാപന ശേഷി കൂടുതലാണ് ചിക്കൻപോക്സുമായി സാമ്യമുള്ള മങ്കിപോക്സിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |