മെക്സിക്കോ സിറ്റി : മെക്സിക്കോയിലെ വഹാക സംസ്ഥാനത്ത് ' അഗത " ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് 11 മരണം. 20 ലേറെ പേരെ കാണാനില്ല. 1949ന് ശേഷം മേയ് മാസത്തിൽ മെക്സിക്കോയുടെ പസഫിക് തീരത്ത് വീശിയടിക്കുന്ന ഏറ്റവും ശക്തിയേറിയ കാറ്റായ അഗത തിങ്കളാഴ്ചയായിരുന്നു മണിക്കൂറിൽ 169 കിലോമീറ്റർ വേഗതയിൽ കരതൊട്ടത്. പിന്നാലെ ശക്തമായ മഴയും മണ്ണിടിച്ചിലുമുണ്ടായി. മരിച്ചവരിലേറെയും മണ്ണിടിച്ചിലിലും ഒഴുക്കിലും പെട്ടവരാണ്. അതേ സമയം, നിലവിൽ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. പലയിടത്തും വൈദ്യുതിബന്ധം താറുമാറായി. പ്രധാന പാലം തകർന്നതോടെ സാന്റിയാഗോ സാനിക നഗരം ഒറ്റപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |