SignIn
Kerala Kaumudi Online
Thursday, 19 September 2024 3.38 AM IST

മലങ്കര ഓർത്തഡോക്സ് സഭമാനേജിംഗ് കമ്മിറ്റി അംഗമായിരുന്ന ജോർജ് തുമ്പയിലിന് യാത്രയപ്പ് നൽകി

Increase Font Size Decrease Font Size Print Page
mala

ന്യൂജഴ്സി : മലങ്കര സഭ മാനേജിംഗ് കമ്മിറ്റിയിൽ 5 വർഷത്തെ സ്തുത്യർഹ സേവനം കാഴ്ച വച്ച അമേരിക്കൻ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാംഗമായ ജോർജ്ജ് തുമ്പയിലിനു മാനേജിംഗ് കമ്മിറ്റി യാത്രയയപ്പ് നൽകി. ഫാ. ലാബി ജോർജ്ജ് പനയ്ക്കാമറ്റം, റോയി എണ്ണച്ചേരിൽ, ജോസഫ് അബ്രാഹം എന്നിവരായിരുന്നു ജോർജ് തുമ്പയിലിനൊപ്പമുണ്ടായിരുന്ന മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ.

ഇക്കഴിഞ്ഞ നാലിന് നടന്ന മലങ്കര സുറിയാനി അസോസിയേഷനിലെ 141 അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് അസോസിയേഷൻ അംഗങ്ങളായിരുന്നവർക്കുള്ള മെമന്റോകൾ വിതരണം ചെയ്തത്.

സൂം മീറ്റിംഗിലൂടെ സമ്മേളനത്തിൽ പങ്കെടുത്ത ജോർജ് തുമ്പയിലിനുള്ള ഉപഹാരം സമ്മേളനത്തിൽ പങ്കെടുത്ത ഷാജി വർഗീസ് ഏറ്റുവാങ്ങി.

ഓഗസ്റ്റ് 14 ന് വിശുദ്ധ കുർബാനയിൽ മാനേജിംഗ് കമ്മിറ്റി നൽകിയ മൊമെന്റോ ജോർജ് തുമ്പയിൽ ഏറ്റുവാങ്ങി. ഇടവക സെക്രട്ടറി ഡോ ജോളി കുരുവിള, ജോയിന്റ് ട്രഷറർ റോഷിൻ ജോർജ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഷാജി വർഗീസ്, ഭദ്രാസന പ്രതിനിധി ഫിലിപ്പ് തങ്കപ്പൻ, ജോയിന്റ് സെക്രട്ടറി ഫിലിപ് ജോസഫ്,എം.എം.വി.എസ് റീജിനൽ കോഓഡിനേറ്ററും ജോർജ് തുമ്പയിലിന്റെ സഹധർമ്മിണിയുമായ ഇന്ദിര തുമ്പയിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സഭാ മാനേജിംഗ് കമ്മിറ്റി എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിനു പുറമെ അഭിവന്ദ്യ യൂഹാനോൻ മാർ ദീയസ്‌ക്കോറോസ് മെത്രാപ്പോലിത്തയുടെ കീഴിലുള്ള 15 അംഗ മീഡിയാ റിലേഷൻ കമ്മിറ്റി അംഗവുമായിരുന്നു ജോർജ്ജ് തുമ്പയിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, SENTOFF
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.