കറാച്ചി : പാകിസ്ഥാനിൽ പ്രളയം ജീവനെടുത്തവരുടെ എണ്ണം ഉയരുന്നു. ഇന്നലെ 25 കുട്ടികൾ ഉൾപ്പെടെ 57 മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ജൂണിൽ ആരംഭിച്ച മൺസൂൺ മഴയിലും പ്രളയത്തിലും ഇതുവരെ 1,265 പേരാണ് മരിച്ചത്. ഇതിൽ 441 കുട്ടികളും ഉൾപ്പെടുന്നു. പാകിസ്ഥാന്റെ മൂന്നിലൊരു ഭാഗവും പ്രളയജലത്തിൽ മുങ്ങിയെന്നാണ് കണക്ക്. അതേസമയം, യു.എസ് കോൺഗ്രസ് അംഗങ്ങൾ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് പാകിസ്ഥാനിലെത്തും. സിന്ധ് പ്രവിശ്യയിലെ പ്രളയബാധിത മേഖലകൾ ഇവർ സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |