SignIn
Kerala Kaumudi Online
Saturday, 11 May 2024 6.02 AM IST

റിബ്ബൺ മുറിച്ചു,​ പാലം നിലത്ത് !

congo

കിൻഷസ : 'പഞ്ചവടിപ്പാലം" എന്ന സിനിമ മലയാളികൾക്ക് മറക്കാനാകില്ല. നിർമ്മാണം പൂർത്തിയായ പാലം ഉദ്ഘാടന ദിവസം തന്നെ തകർന്നുവീഴുന്ന രംഗമായിരിക്കും സിനിമയുടെ പേര് കേൾക്കുമ്പോൾ മിക്കവർക്കും ഓർമവരിക. കാണികളിൽ ചിരി വിടർത്തുന്ന ഈ രംഗങ്ങൾ ഇപ്പോൾ ഒരു ആഫ്രിക്കൻ രാജ്യത്ത് യാഥാർത്ഥ്യമായിരിക്കുകയാണ്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിൽ ( ഡി.ആർ. കോംഗോ ) കഴിഞ്ഞാഴ്ചയായിരുന്നു സംഭവം. ഉദ്യോഗസ്ഥരെല്ലാം ചേർന്ന് റിബ്ബൺ മുറിച്ച് പുത്തൻ പാലം ഉദ്ഘാടനം ചെയ്യാനൊരുങ്ങവെ ഠപ്പേ!. പാലം തകർന്ന് താഴെ വീണു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാലം നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കമന്റ് ബോക്സുകളിൽ വിമർശനങ്ങളും ട്രോളുകളും നിറയുകയാണ്.

മഴക്കാലത്ത് ആളുകൾക്ക് ഒരു പുഴ മുറിച്ചുകടക്കാൻ വേണ്ടിയാണ് ഈ ചെറുപാലം നിർമ്മിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇതിന് മുമ്പ് ഒരു താത്കാലിക നടപ്പാലം ഇവിടെയുണ്ടായിരുന്നെങ്കിലും അത് എപ്പോഴും തകർന്ന് വീഴുമായിരുന്നു.

ഉദ്യോഗസ്ഥ സംഘത്തിലെ ഒരു വനിതാ പ്രതിനിധിയാണ് പാലത്തിന്റെ അറ്റത്ത് കെട്ടിയിരുന്ന നാട മുറിച്ച് ഉദ്ഘാടനത്തിനൊരുങ്ങിയത്. കത്രിക എടുത്ത് റിബ്ബൺ മുറിച്ച നിമിഷമാണ് പാലം തകർന്നത്. പരിധിയിൽ കൂടുതൽ പേർ പാലത്തിൽ നിന്നതാകാം ഒരുപക്ഷേ തകർച്ചയ്ക്ക് കാരണം.

ഏതായാലും സംഭവത്തിൽ ആർക്കും പരിക്കേറ്റില്ല. വനിതാ പ്രതിനിധിയെ സുരക്ഷാ ഉദ്യോഗസ്ഥർ വീഴാൻ തുടങ്ങിയ പാലത്തിൽ നിന്ന് ഉടൻ രക്ഷപ്പെടുത്തി. മറ്റുള്ളവർ പാലത്തിൽ തൂങ്ങിക്കിടന്നെങ്കിലും താഴെ വീണില്ല. തകർന്ന പാലം രണ്ടായി പിളർന്നു.

Listen to the latest songs, only on JioSaavn.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.