SignIn
Kerala Kaumudi Online
Thursday, 19 September 2024 2.16 PM IST

ചൈനയുമായുള്ള സുവർണ കാലഘട്ടം കഴിഞ്ഞെന്ന് ഋഷി

Increase Font Size Decrease Font Size Print Page
uk

ലണ്ടൻ: ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിലെ സുവർണ കാലഘട്ടം കഴിഞ്ഞെന്നും കൂടുതൽ സ്വേച്ഛാധിപത്യത്തിലേക്കുള്ള അവരുടെ നീക്കം തങ്ങളുടെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും വെല്ലുവിളിയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ലണ്ടനിൽ ഇന്നലെ നടത്തിയ വിദേശ നയ പ്രസംഗത്തിനിടെയാണ് ഋഷിയുടെ പരാമർശം. കൊവിഡ് നിയന്ത്രണങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ ചൈനീസ് ഭരണകൂടം അടിച്ചമർത്തുന്നെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടൺ ചൈനയുടെ മികച്ച പാശ്ചാത്യ പങ്കാളിയാകുമെന്ന് 2015ൽ മുൻ വിദേശകാര്യ മന്ത്രി ജോർജ് ഓസ്ബോൺ പറഞ്ഞിരുന്നു. ഇത് മുൻനിറുത്തിയാണ് ചൈനയുമായുള്ള ബന്ധത്തിലെ സുവർണ കാലഘട്ടം അവസാനിച്ചെന്ന് ഋഷി പറഞ്ഞത്. കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ ജനങ്ങൾ നടത്തുന്ന പ്രതിഷേധങ്ങൾ ചൈനീസ് ഭരണകൂടം അടിച്ചമർത്തുന്നെന്നും ഋഷി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.