വാഷിംഗ്ടൺ: അമേരിക്കയിലെ ഏറ്റവും പഴയ നിഘണ്ടു പ്രസാധകരായ മെറിയം വെബ്സ്റ്റർ ഈ വർഷത്തെ വാക്കായി ഗ്യാസ്ലൈറ്റിംഗ്' തെരഞ്ഞെടുത്തു. 1938ൽ ബ്രിട്ടീഷ് നാടകകൃത്ത് പാട്രിക് ഹാമിൽട്ടൺ ഗ്യാസ് ലൈറ്റ് എഴുതിയപ്പോൾ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആ വാക്ക് എത്ര തവണ ഉപയോഗിക്കുമെന്ന് അറിയില്ലായിരുന്നു.
2022ൽ ഈ വാക്കിനായി വെബ്സൈറ്റിൽ തെരഞ്ഞത് 1,740 ശതമാനം വർദ്ധിച്ചതായി കമ്പനി പറയുന്നു.ഗാസ്ലൈറ്റിംഗ് എന്നത് സ്വന്തം നേട്ടത്തിനായി മറ്രൊരാളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന വാക്കാണ് ഗ്യാസ് ലൈറ്റിംഗ്.
തെറ്റായ വിവരങ്ങളുടെ ഈ യുഗത്തിൽ 'വ്യാജ വാർത്തകൾ', ഗൂഢാലോചന സിദ്ധാന്തങ്ങൾ, ട്വിറ്റർ ട്രോളുകൾ,വ്യാജ പ്രവർത്തനങ്ങൾ ഇവയെല്ലാം നടക്കുന്ന ഈ കാലത്ത് ഗ്യാസ് ലൈറ്റിംഗ് ഉയർന്നുവന്നിരിക്കുന്നു എന്ന് മെറിയംവെബ്സ്റ്റർ പ്രസ്താവനയിലൂടെ അറിയിച്ചു.
കൗതുകകരമെന്നു പറയട്ടെ, ഈ വാക്കിലുള്ള തെരയൽ താല്പര്യം ഏതെങ്കിലും ഒരു സംഭവത്താൽ നയിക്കപ്പെടുന്നതല്ല എന്ന് കമ്പനിയുടെ എഡിറ്റർ അറ്റ്ലാർജ് പറഞ്ഞു. ഹാമിൽട്ടണിന്റെ വിക്ടോറിയൻ കാലഘട്ടത്തിലെ ലണ്ടനിൽ നടന്ന കള്ളവും ചതിയും അടിസ്ഥാനമാക്കിയുള്ള ഒരു മദ്ധ്യവർഗ വിവാഹത്തെക്കുറിച്ചുള്ള നാടകത്തിൽ നിന്നാണ് ഗ്യാസ് ലൈറ്റിംഗിന്റെ ഉത്ഭവം.മെറിയംവെബ്സ്റ്റർ സൂചിപ്പിക്കുന്നത് പോലെ, ഇരുപതാം നൂറ്റാണ്ടിലെ മനഃശാസ്ത്രപരമായ കൃത്രിമത്വത്തെയാണ് ഈ പദം പ്രധാനമായും പരാമർശിക്കുന്നത്. അതിന്റെ ആധുനിക ഉപയോഗത്തെ നയിക്കുന്നത് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുന്ന ചാനലുകളുടെയും സാങ്കേതികവിദ്യകളുടെയും വൻ വർദ്ധനയാണ്. പ്രത്യേകിച്ച് വ്യക്തിപരവും രാഷ്ട്രീയവുമായ സന്ദർഭങ്ങളിൽ.അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |