മോസ്കോ : രഹസ്യരേഖകൾ ചോർത്തിയ കേസിൽ യു.എസ് കോടതി ശിക്ഷിക്കുകയും തുടർന്ന് റഷ്യയിൽ അഭയം തേടുകയും ചെയ്ത അമേരിക്കൻ കമ്പ്യൂട്ടർ ഇന്റലിജൻസ് കൺസൾട്ടന്റ് എഡ്വേർഡ് സ്നോഡന് പാസ്പോർട്ട് നൽകി റഷ്യ. സെപ്തംബർ അവസാനം റഷ്യ സ്നോഡന് പൗരത്വം നൽകിയിരുന്നു. 2013ൽ റഷ്യയിലെത്തിയ സ്നോഡൻ 2020ലാണ് പൗരത്വത്തിന് അപേക്ഷിച്ചത്. സ്നോഡന്റെ കുടുംബവും റഷ്യയിലാണെന്നാണ് റിപ്പോർട്ട്. സ്നോഡനും കുടുംബവും റഷ്യയിൽ എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്ത് ചാരവൃത്തി ആരോപണങ്ങൾ നേരിടുന്ന സ്നോഡനെ വിട്ടുകിട്ടാൻ അമേരിക്ക വർഷങ്ങളായി ശ്രമിക്കുന്നുണ്ട്. യു.എസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ നിരീക്ഷണ രീതികൾ തുറന്നുകാട്ടുന്ന അതീവ രഹസ്യ റിപ്പോർട്ടുകൾ വെളിപ്പെടുത്തിയ ശേഷമാണ് സ്നോഡൻ രാജ്യംവിട്ടത്. സ്നോഡൻ ഇപ്പോഴും ക്രിമിനൽ അന്വേഷണ വിഷയമാണെന്ന് യു.എസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ കോ-ഒാർഡിനേറ്റർ ജോൺ കിർബി ഇന്നലെ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |