ആലപ്പുഴ : ജില്ലയിൽ ഇന്നലെ 772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 8,020 ആയി . 705 പേർ രോഗമുക്തരായി.
8755 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധനയ്ക്ക് അയച്ചത്.
8.81 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 742 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 29 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ ആകെ 190476 പേർ രോഗമുക്തരായി.
231പേർ ആശുപത്രികളിലും 1275 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്.
ജില്ലയിൽ 8.63 ലക്ഷം പേർക്ക് കൊവിഡ് വാക്സിൻ നൽകി. 6,26,587 പേർ ആദ്യ ഡോസും 2,37,128 പേർ രണ്ടാമത്തെ ഡോസുമെടുത്തു. ജില്ലയിൽ ഇനി 12,817 ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |