SignIn
Kerala Kaumudi Online
Friday, 26 April 2024 11.19 PM IST

സേവനത്തിന്റെയും ക്ഷേമത്തിന്റെയും എട്ട് വർഷങ്ങൾ

p

ജാതിയുടെയും പാരമ്പര്യ തുടർച്ചയുടെയും അഴിമതിയുടെയും പ്രീണനത്തിന്റെയും രാഷ്ട്രീയത്തിൽ നിന്ന് വികസനത്തിന്റെയും വളർച്ചയുടെയും ഐക്യത്തിന്റെയും ദേശീയതയുടെയും രാഷ്ട്രീയത്തിലേക്ക് രാജ്യം നീങ്ങിയ എട്ടു വർഷമാണ് കടന്നു പോയത്.

സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട ദരിദ്രർ, പിന്നാക്ക വിഭാഗങ്ങൾ, ദളിതർ, ന്യൂനപക്ഷങ്ങൾ, ആദിവാസികൾ തുടങ്ങിയവരെ ശാക്തീകരിച്ച ഭരണമാണിത്. നേതാവിന് നയവും ദീർഘ വീക്ഷണവും ഉദ്ദേശ്യവും അർപ്പണബോധവുമുണ്ടെങ്കിൽ എല്ലാ വെല്ലുവിളികളും അഭിമുഖീകരിക്കാൻ കഴിയുമെന്ന് നരേന്ദ്രമോദി സർക്കാർ തെളിയിച്ചു. എട്ട് വർഷത്തിനുള്ളിൽ ദാരിദ്ര്യ നിരക്ക് 10 ശതമാനമായി കുറഞ്ഞു. പ്രതിശീർഷ വരുമാനവും വിദേശ കരുതൽ ശേഖരവും ഇരട്ടിച്ചു. എട്ടുവർഷത്തിനുള്ളിൽ ഉയർന്നത് 6.53 ലക്ഷം സ്കൂളുകൾ. സർക്കാർ അനുവദിച്ച 15 പുതിയ എയിംസുകളിൽ 10 എണ്ണം പ്രവർത്തനക്ഷമമായി. ഡോക്ടർമാരുടെ എണ്ണം 12 ലക്ഷത്തിലധികമായി. 8 വർഷത്തിനുള്ളിൽ ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല സൃഷ്ടിച്ചു.

2012-13-ൽ ഭക്ഷ്യധാന്യ ഉൽപ്പാദനം 255 ദശലക്ഷം ടണ്ണായിരുന്നത് 2021-22-ൽ, 316.06 ദശലക്ഷം ടണ്ണായി വർദ്ധിച്ചു . കൊവിഡ് മഹാമാരി മൂലം ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായിട്ടും,കഴിഞ്ഞ സാമ്പത്തിക വർഷം കയറ്റുമതിയിൽ 418 ശതകോടി ഡോളറിന്റെ റെക്കോർഡ് നേടാൻ ഇന്ത്യക്ക് കഴിഞ്ഞു. കൊവിഡിനെ ഇന്ത്യ ധീരമായി നേരിട്ടു. രണ്ട് വാക്‌സിനുകൾ തദ്ദേശീയമായി നിർമ്മിച്ചു. രണ്ട് വർഷമായി 3.40 ലക്ഷം കോടി രൂപ ചെലവഴിച്ച് 80 കോടിയിലധികം ഇന്ത്യക്കാർക്ക് സൗജന്യ റേഷൻ നൽകുന്നു. ആയുഷ്മാൻ ഭാരത് യോജനയിലൂടെ സാധാരണക്കാർക്ക് സൗജന്യ മെഡിക്കൽ ഇൻഷ്വറൻസ് പരിരക്ഷ. കർഷകർക്കും തൊഴിലാളികൾക്കും പ്രതിമാസ പെൻഷൻ . കർഷകർക്ക് ആദ്യമായി കിസാൻ സമ്മാൻ നിധി.

ജൻധൻ യോജന, ഉജ്ജ്വല യോജന, കിസാൻ സമ്മാൻ നിധി, ആയുഷ്മാൻ ഭാരത് യോജന, ഗരീബ് കല്യാൺ യോജന, സ്വച്ഛ് ഭാരത് യോജന, ആവാസ് യോജന, ജൽ ജീവൻ മിഷൻ, ഡിജിറ്റൽ ഇന്ത്യ, ഗ്രാം വികാസ് യോജന തുടങ്ങിയ പദ്ധതികൾ പൗരന്മാരെ ശാക്തീകരിക്കുന്നതിനൊപ്പം സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്തു.

ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയ 370-ാം വകുപ്പ് റദ്ദാക്കൽ, അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം, മുത്തലാഖ് നിറുത്തലാക്കൽ, പൗരത്വ ഭേദഗതി നിയമം പാസാക്കൽ, അതിർത്തിക്കപ്പുറമുള്ള ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ട സർജിക്കൽ സ്ട്രൈക്കുകൾ എന്നിവ മോദിയുടെ ഉറച്ച തീരുമാനങ്ങളുടെ പരിണിതഫലമാണ്. തീവ്രവാദം, ആഗോളതാപനം, ആഗോള സൗര സഖ്യം, ക്വാഡ് കൂട്ടായ്മ, അയൽ രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യ മികവ് തെളിയിച്ചു. ഇറാഖ്, യെമൻ, അഫ്ഗാനിസ്ഥാൻ മുതൽ യുക്രെയിൻ വരെ, പൗരന്മാരുടെ ജീവൻ രക്ഷിക്കാൻ വിദേശബന്ധങ്ങൾ എത്രത്തോളം ഫലപ്രദമാണെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുത്തു. യോഗയും ആയുർവേദവും ലോകശ്രദ്ധ പിടിച്ചുപറ്റിയപ്പോൾ കാശി വിശ്വനാഥ് ധാം, കേദാർനാഥ് ധാം തുടങ്ങിയ പുണ്യസ്ഥലങ്ങളുടെ പരിവർത്തനത്തിലൂടെ നഷ്‌ടമായ സാംസ്‌കാരികവും മതപരവുമായ പ്രതാപം വീണ്ടെടുത്തു.

ഇന്ന് 18 കോടിയിലധികം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനയാണ് ബിജെപി. 18 സംസ്ഥാനങ്ങളിൽ ബി.ജെ.പി സർക്കാരുണ്ട്. 135 കോടി ഇന്ത്യക്കാരുടെ വിശ്വാസവും അനുഗ്രഹവുമാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യം. . 'എല്ലാവർക്കും ഒപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പരിശ്രമം' എന്നതാണ് സർക്കാർ മുദ്രാവാക്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PM, MODI GOVT, MODI@8
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.