SignIn
Kerala Kaumudi Online
Monday, 01 July 2024 12.13 AM IST

പ്രവർത്തകരാണ് പാർട്ടി സമ്പത്ത്

d

സർക്കാരിനെതിരെ വലിയ ജനവികാരമുണ്ട്

സി.പി.എം- ബി.ജെ.പി കൂട്ടുകച്ചവടം പൊളിയും

ആറ്റിങ്ങൽ മണ്ഡലത്തിലെ സിറ്റിംഗ് എം.പി അടൂർപ്രകാശ് രണ്ടാമൂഴത്തിലും വൻജയം നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ്. അദ്ദേഹം കേരളകൗമുദിയുമായി സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന്:

 ആറ്റിങ്ങൽ മണ്ഡലം നിലനിർത്തുമോ?

തീർച്ചയായും. അതിൽ പൂർണ്ണ വിശ്വാസവും ഉത്തമ ബോദ്ധ്യവുമുണ്ട്. ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് അത് വ്യക്തമാണ്.

 സി.പി.എം - ബി.ജെ.പി സാന്നിദ്ധ്യത്തെ എങ്ങനെ കാണുന്നു?

സി.പി.എം ജില്ലാ സെക്രട്ടറിയെയും ബി.ജെ.പിയുടെ കേന്ദ്ര മന്ത്രിയെയും ഭയമില്ല. ഞാൻ മണ്ഡലത്തിൽ ചെയ്ത കർമ്മ പരിപാടികളും വികസന പ്രവർത്തനവും ജനങ്ങളിൽ എത്തിയിട്ടുണ്ട്. അഴിമതിപൂണ്ട സംസ്ഥാന സർക്കാരിനെതിരെ വലിയ ജനവികാരമുണ്ട്. അവരുടെ ഓരോ പ്രവർത്തനങ്ങളും വിലയിരുത്തിയാവും ജനങ്ങൾ വോട്ട് ചെയ്യുക.

സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പണക്കൊഴുപ്പാണ് മണ്ഡലത്തിൽ ദൃശ്യമാകുന്നത്. പണം വാരിക്കോരി ചെലവഴിച്ചുള്ള പ്രചാരണത്തിലൂടെ വോട്ട് നേടാനാണ് ശ്രമം. ഫണ്ടില്ലാതെ കോൺഗ്രസ് ബുദ്ധിമുട്ടുകയാണെങ്കിലും പ്രവർത്തകർ എല്ലായിടത്തും പ്രചാരണത്തിൽ സജീവമാണ്. അവരാണ് ഈ തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ സമ്പത്ത്.

 യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ തൃപ്തനാണോ?

പൂർണ്ണമായും. മുന്നണിയുടെ എല്ലാ ആളുകളും ഒപ്പമുണ്ട്. അവരാണ് എന്റെ ഏറ്റവും വലിയ പിൻബലം. എല്ലായിടത്തും പ്രചാരണം തൃപ്തികരമാണ്.

 ഇത്തവണ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമാണ്. അവർക്കല്ലേ മുൻതൂക്കം?

നേരത്തെ അരുവിക്കര മാത്രമായിരുന്നു യു.ഡി.എഫിനൊപ്പമുണ്ടായിരുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പല ശ്രമങ്ങളും എൽ.ഡി.എഫ് നടത്തുന്നുണ്ട്.ബി.ജെ.പി - സി.പി.എം കൂട്ടുകെട്ടിന്റെ ഭാഗമായാണ് കഴിഞ്ഞ തവണ ഏഴിടത്തും പരാജയപ്പെട്ടത്. ഇതിനു മുമ്പുള്ള അസംബ്ലി തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ വോട്ട് നില പരിശോധിച്ചാൽ കാര്യങ്ങൾ കൃത്യമായി മനസിലാവും. ഈ തിരഞ്ഞെടുപ്പിൽ ഇവരുടെ കൂട്ടുകച്ചവടം ജനങ്ങൾ വ്യക്തമായി പറയുന്നുണ്ട്. കേരളത്തിൽ നിന്ന് ഒരു കോൺഗ്രസുകാരനും ജയിച്ച് ഡൽഹയിൽ ചെല്ലേണ്ട എന്നതാണ് ബി.ജെ.പി നിലപാട്. അതിന് സഹായകമായ നിലപാട് എടുക്കുന്ന എൽ.ഡി.എഫ് അവർക്കൊപ്പം നിന്ന് പ്രവർത്തിക്കുകയാണ്.


 ഇരട്ട വോട്ട് എങ്ങനെ തടയും?

ഇരട്ടവോട്ട് തടയാൻ ഇത്തവണ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കോടതിയിൽ എനിക്ക് പൂർണ വിശ്വാസമാണ്. ഉദ്യോഗസ്ഥരെ വരുതിക്കു നിറുത്തി എന്തും ചെയ്യിക്കാമെന്ന ഭരണക്കാരുടെ താത്പര്യം വിജയിക്കില്ല.

 കഴിഞ്ഞ തവണ സി.പി.എമ്മിനു നഷ്ടമായത് 11ശതമാനം വോട്ടാണ്. ഇത്തവണ അതിന് തടയിടുമെന്ന് അവർ പറയുന്നുണ്ട്...

കഴിഞ്ഞ തവണ കള്ളവോട്ട് നേടിയെടുക്കാനുള്ള അഭ്യാസം നടന്നില്ല. അത് തടഞ്ഞപ്പോൾ വോട്ട് ശതമാനം കുറഞ്ഞു. 58,​000 കള്ളവോട്ടുകൾ ചെയ്യപ്പെട്ടില്ല. അതു ചെയ്യാൻ ആളുകൾ വന്നാൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപനമുണ്ടായപ്പോൾ ഭയപ്പെട്ട് വരാതിരുന്നു. ഇത്തവണയും ആ പേടിയുണ്ടാകും. അതിന് ഫലവുമുണ്ടാകും.

 കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ടോ?

പാർട്ടിയിൽ അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ല. അച്ചടക്കമുള്ള പ്രവർത്തകനെന്ന നിലയിൽ ഞാൻ അതേപറ്റി പ്രതികരിക്കുന്നത് ശരിയല്ല. പാർട്ടി നേതൃത്വമാണ് അത് തീരുമാനിക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADOOR PRAKASH
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.