SignIn
Kerala Kaumudi Online
Monday, 19 October 2026 6.42 PM IST

ആ താരത്തിന്റെ ചിരി ഒരു ഐശ്വര്യമാണെന്നാണ് വിശ്വാസം; അതുകൊണ്ട് ആദ്യത്തെ ഷോട്ട് അതെടുക്കും

അമ്പത് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടിയാണ് മല്ലിക സുകുമാരൻ. നടൻ സുകുമാരന്റെ നല്ലപാതി, പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ.. ഇങ്ങനെ മല്ലികയ്ക്ക് വിശേഷണങ്ങൾ പലതാണ്. കൗമുദി മൂവീസിലൂടെ സിനിമയ്ക്കുള്ളിലെ ഭക്തിയെപ്പറ്റി പറഞ്ഞിരിക്കുകയാണ് നടി.

mallika-sukumaran

'അന്നും ഇന്നും സിനിമ തുടങ്ങുന്ന ദിവസം ഒരു പൂജ പോലെ നടത്താറുണ്ട്. നിങ്ങളിൽ പലരും ശ്രദ്ധിച്ചുകാണും. ആ സിനിമ ആരംഭിക്കുന്ന ദിവസം, അതിന്റെ നിർമാതാവ് ആരോ ആകട്ടെ. ഒരു പക്ഷേ യേശുദേവനെ വിശ്വസിക്കുന്ന ആളാകാം, അമ്പലത്തിൽ പോയി തൊഴുന്ന ആളാകാം, അല്ലെങ്കിൽ ജുമാനമസ്‌കാരം ചെയ്യുന്ന ആളാകാം.

ഇവരെല്ലാവരും നടത്തുന്ന പൂജ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ. ഗണപതിയോ, കൃഷ്ണനോ ആരെങ്കിലുമൊരാൾ കാണും. യേശുദേവൻ കാണും. നമ്മുടെ മുസ്ലീം ആചാരം സംബന്ധിച്ച ചിത്രം കാണും. ഇത് മൂന്നും ഒന്നിച്ചുവച്ചാണ് പലരും പൂജ നടത്തുന്നത്.

അതിനൊരു മാറ്റവും ഇല്ല. പിന്നെ ഏതെങ്കിലും ക്ഷേത്രത്തിനകത്തോ പള്ളിയിലൊക്കെയാണെങ്കിൽ മാറ്റം കാണാം. എല്ലാ ദൈവങ്ങളുടെയും ചിത്രം വച്ചാണ് പൊതുവായി പൂജ ചെയ്യുന്നത്.' മല്ലിക സുകുമാരൻ പറഞ്ഞു.


'ഭക്തിയേക്കാൾ യുക്തിയെക്കുറിച്ച് ചിന്തിക്കാൻ ഒരുപാട് വിഷയങ്ങളുണ്ട്. ഞാനൊക്കെ അഭിനയിക്കുന്ന കാലത്ത് ബേബി സുമതി എന്ന് പറഞ്ഞൊരു കൊച്ചുമോളുണ്ട്. അത് കഴിഞ്ഞാണ് ശാലിനിയെ കിട്ടിയത്. സുമതി ഇന്ന് വലിയ അമ്മയായി.

ബേബി സുമതി ചിരിക്കുന്ന ഷോട്ട് ചുമ്മാ എടുക്കും. നല്ല മിടുക്കി കുഞ്ഞായിരുന്നു അന്ന്. പ്രത്യേകിച്ച് കാരണമൊന്നുമില്ലെങ്കിലും ആദ്യത്തെ ഷോട്ട് ആ കുഞ്ഞിനെ പിടിച്ച് ക്യാമറയുടെ മുന്നിൽ നിർത്തി ചിരിപ്പിക്കും. എന്താ എന്ന് ചോദിച്ചാൽ പറയും, അവളുടെ ചിരി ഒരു ഐശ്വര്യമാണെന്ന്. എന്നു പറഞ്ഞാൽ എല്ലാ പടത്തിലും ബേബി സുമതിയെ കൊണ്ടുപോയി ചിരിപ്പിക്കാൻ പറ്റുമോ. ഇല്ല. അതൊരു വിശ്വാസമാണ്. അതിന്റെ യുക്തിയെ ചോദ്യം ചെയ്യാൻ പോയാൽ, ഒരുപക്ഷേ അതിന്റെ അനുഭവസ്ഥർക്കേ ഉത്തരം പറയാൻ പറ്റുകയുള്ളൂ.'- അവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALLIKASUKUMARAN, MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY