EDITOR'S CHOICE
 
പത്തനംതിട്ട പ്രൈവറ്റ് ബസുകളുടെ ഇന്നത്തെ വരുമാനം വയനാട് ദുരന്തം അനുഭവിക്കുന്നവർക്കായി നൽകുന്നു.
 
അട്ടകുളങ്ങര ഗവ. സെൻട്രൽ ഹൈസ്കൂളിൽ നടന്ന ഏഴാം ക്ലാസ് തുല്യത പരീക്ഷയെഴുത്തുന്ന നടൻ ഇന്ദ്രൻസ്.
 
ഓണം പ്രമാണിച്ച് ഹാന്റക്‌സിലെ കൈത്തറി ഉത്പന്നങ്ങളുടെ റിബേറ്റ് വിൽപ്പനയുടെ സംസ്‌ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ഊറ്റുകുഴിയിലെ കൈത്തറി ഭവൻ ഷോറൂമിൽ നിർവഹിച്ച ശേഷം മന്ത്രി ജി.ആർ അനിൽ കൈത്തറി മുണ്ടുകൾ നോക്കുന്നു
 
ഓണം പ്രമാണിച്ച് ഹാന്റക്‌സിലെ കൈത്തറി ഉത്പന്നങ്ങളുടെ റിബേറ്റ് വിൽപ്പനയുടെ സംസ്‌ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ഊറ്റുകുഴിയിലെ കൈത്തറി ഭവൻ ഷോറൂമിൽ നിർവഹിച്ച ശേഷം മന്ത്രി ജി.ആർ അനിൽ കൈത്തറി മുണ്ടുകൾ നോക്കുന്നു
 
ഗംഗ നായർ രചിച്ച "പൗ പ്രിൻ്റ്‌സ്" എന്ന പുസ്തകം പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസിൽ നിന്നും മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ സ്വീകരിക്കുന്നു.
 
ഗൗരി നായർ രചിച്ച "ദി സിൻഡോറിയൻ ലെജൻഡ്" എന്ന പുസ്തകം പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസിൽ നിന്നും മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ സ്വീകരിക്കുന്നു.
 
സൗമ്യ സംഗീതം...ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ ജന്മാഷ്ടമി പുരസ്കാരം നേടിയ പ്രശസ്ത സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണനോടും ഗായകൻ ബിജുനാരായണനോടും സ്നേഹം പങ്കുവയ്ക്കുന്ന സ്വാമി പൂർണ്ണാമൃതാനന്ദപുരി
 
ജില്ലാ തദ്ദേശ അദാലത്തിൽ പരാതി നൽകാനെത്തിയ ഷമ്മി തിലകനോട് കാര്യങ്ങൾ ചോദിച്ചറിയുന്ന മന്ത്രി എം.ബി.രാജേഷ്
 
ആറന്മുള പാർത്ഥസാരഥിയുടെ പ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളായ ഇന്നലെ പമ്പാനദിയിൽ നടന്ന ജലഘോഷയാത്ര ക്ഷേത്രക്കടവിലെത്തിയപ്പോൾ
 
ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശ്രീവരാഹം ശ്രീ ചെമ്പൈ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച 30-ാമത് ചെമ്പൈ സംഗീതോത്സവത്തിൽ മാവേലിക്കര അഖിൽ കൃഷ്ണയും സംഘവും അവതരിപ്പിച്ച നാദസ്വരക്കച്ചേരി
 
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ഒ.എൻ.വി രചിച്ച സ്വയംവരം എന്നകൃതിക്ക് ചുവടുവച്ച് കൊച്ചുമകൾ അമൃത ജയകൃഷ്ണൻ അവതരിപ്പിച്ച ഭരതനാട്യം
 
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ഒ.എൻ.വി രചിച്ച സ്വയംവരം എന്നകൃതിക്ക് ചുവടുവച്ച് കൊച്ചുമകൾ അമൃത ജയകൃഷ്ണൻ അവതരിപ്പിച്ച ഭരതനാട്യം
 
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നു. ജയൻ ചേർത്തല, വിനു മോഹൻ, നടിമാരായ ജോമോൾ, അനന്യ എന്നിവർ സമീപം
 
വിനായക ചതുർത്ഥി ആഘോഷത്തിനായി പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ഉള്ള ഗണേശ വിഗ്രഹങ്ങൾക്ക് കളർ അടിക്കുന്നയാൾ വലിയങ്ങാടിക്ക് സമീപത്ത് നിന്ന്.
 
അർജ്ജുന നൃത്തം... കോട്ടയം കുറിച്ചിയിൽ അർജ്ജുന നൃത്തം അവതരിപ്പിക്കുന്ന കലാകാരന്മാർ.
 
ആവണി അവിട്ടത്തോടനുബന്ധിച്ച് ആലപ്പുഴ മുല്ലക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ നടന്ന യജ്ഞോപവീത ധാരണ ചടങ്ങിൽ നിന്നുള്ള ദൃശ്യം.
 
മണ്ണും മനുഷ്യനും... മൺപാത്ര നിർമ്മാണം കുലത്തൊഴിലാക്കിയ തമിഴ്‌നാട്ടിലെ ചുങ്കൻകടയിൽ നിന്നുള്ള ചിത്രം. നിർമ്മാണം പൂർത്തിയാക്കിയ മൺചട്ടികൾ നിരനിരയായി അടുക്കി വെച്ചിരിക്കുന്നു. 150 ഓളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത് ഫോട്ടോ : വിഷ്ണു സാബു
 
ആദിവാസികൾക്ക് നൽകിയ ഭക്ഷ്യക്കിറ്റ് ഗുണനിലവാരമില്ല എന്ന പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംയുക്ത സമരസമിതി ഇടുക്കി ജില്ല ഐ ടി ഡി പി ഓഫീസറെ തടഞ്ഞ് വച്ച് ചക്കക്കുരു വറുത്തത് നൽകുന്നു
 
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
 
എറണാകുളം ഇരുമ്പനത്ത് കെ.എം. അനിൽകുമാറിന്റെ വസതിയിലെ ചെറിയകുളത്തിലെ പായലുകൾക്കിടയിൽ പൊങ്ങിവന്ന കുഞ്ഞൻ തവള
 
തുമ്പികൈ തുളുമ്പില്ല...കുടിവെള്ള പൈപ്പിൽ നിന്ന് വെള്ളം തുമ്പികൈയിൽ വെള്ളംപിടിക്കുന്ന ആന
 
വെളിച്ചം വീഴാൻ… കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകൾ നന്നാക്കാനായി അഴിച്ചുമാറ്റുന്നു.
 
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ ചുങ്കൻകടയിലെ പോട്ടറി വില്ലേജിൽ നിന്നുള്ള കാഴ്ച
 
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനായി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇന്നലെ നടത്തിയ ‍കാരുണ്യയാത്രയിൽ കണ്ണൂരിൽ യാത്രക്കാർ പണം നൽകുന്നു.
 
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 33ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
33 ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 33ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 33ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
 
വിദ്യാനഗർ ആക്വാട്ടിക് കോംപ്ലക്സിൽ നടന്ന കാസർകോട് ജില്ലാ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ എസ്. ആതിര ഒന്നാം സ്ഥാനം നേടുന്നു
 
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ
 
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ
 
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ.
 
പലിക്കളി കഴിഞ്ഞക്കാലങ്ങളിലെ പോലെ നടത്താൻ കോർപറേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ പുലിമുഖമണിഞ്ഞ് മേയർ എം. കെ വർഗീസിനോട് ആവശ്യപ്പെടുന്നു
 
കനത്ത മഴയിൽ അടിക്കടിയുണ്ടാവുന്ന വെള്ളക്കെട്ടിൽ പ്പെടുന്നവരെ രക്ഷിക്കുന്നതിനായ് തൃശൂർ കോർപറേഷൻ വാങ്ങിയ സമുദ്ര എന്ന് പേരുള്ള ഫൈബർ വഞ്ചി
 
പുലിക്കളി കഴിഞ്ഞക്കാലങ്ങളിലെ പോലെ നടത്താൻ കോർപറേഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ പുലിമുഖമണിഞ്ഞ് കൗൺസിൽ യോഗത്തിൽ
 
കാസർകോട് ജില്ലാ പൊലീസ് മേധാവിയായി ഡി. ശില്പ ചുമതല ഏൽക്കുന്നു.
 
ബി.ജെ.പി കാസർകോട് ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
 
ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടന്ന ജന്മാഷ്ടമി പുരസ്കാരദാന ചടങ്ങിലേക്കെത്തിയ സ്വാമി പൂർണ്ണാമൃതാനന്ദപുരിയെ സ്വീകരിക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണൻ, വിദ്യാധരൻ മാസ്റ്റർ, സി.ജി. രാജഗോപാൽ തുടങ്ങിയവർ സമീപം
 
നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചതോടെ നിരാശയിലായ ബോട്ട് ക്ലബ്ബുകളും വള്ളംകളി പ്രേമികളും പുതിയ വള്ളംകളിയുടെ തീയതിയിക്കായി കാത്തിരിക്കുന്നതിനിടെ പമ്പയാറ്റിലൂടെ ബോട്ടിന്റെ സഹായത്തോടെ വലിച്ചുകൊണ്ടുപോകുന്ന ചുണ്ടൻ വള്ളം. ആലപ്പുഴ പള്ളാത്തുരുത്തിയിൽ നിന്നുള്ള ദൃശ്യം
 
രാഗിണിയും ഷെഫീക്കും തെളിവെടുപ്പിന് മുൻപ്
 
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
 
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
 
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
 
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
 
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
 
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
 
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
  TRENDING THIS WEEK
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
ആലപ്പുഴ ജില്ലാക്കോടതിപാലത്തിന്റെ പുനർ നിർമ്മാണത്തിനായി കനാൽ കരയിലെ വ്യാപാര സ്ഥാപങ്ങങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സാധനങ്ങൾ എടുത്ത് മാറ്റുന്നവർ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
ആകാശക്കാഴ്ച...നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവ് മഴവിൽ പാലത്തിന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച
ആലപ്പുഴ ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥന സമിതിയുടെ നവീകരിച്ച ഗുരുമന്ദിരവും ചതയദിന ആഘോഷ സമ്മേളനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ സമീപം
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com