EDITOR'S CHOICE
 
ചരിത്രകാരൻ എം ജി എസ്സിന്റെ ജന്മദിനാഘോഷത്തിനു ശേഷം വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ പുസ്തകം 'മരിച്ചു മമ ബാല്യം' കാലിക്കറ്റ് വി സി പി രവീന്ദ്രൻ ആർസുവിന് നൽകി പ്രകാശനം ചെയ്യുന്നു. ഭാര്യ പ്രേമലത സമീപം
 
എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സംഘടിപ്പിച്ച 170 മത് ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കെ. മുരളീധരൻ നിർവഹിക്കുന്നു
 
രാജീവ്ഗാന്ധി ജന്മദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഡി.സി.സിയിൽ നടന്ന അനുസ്മരണം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
 
ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ നഗരത്തിൽ നടത്തിയ ഘോഷയാത്ര.
 
ക്ളാസ് ടൈമിലെ ഇടവേളയിൽ കുസൃതികളുമായി വിദ്യാർത്ഥികൾ. എറണാകുളം സെന്റ്. ആൽബെർട്സ് സ്കൂളിൽ നിന്നുള്ള ദൃശ്യം
 
കനത്ത ചൂടിൽ കെട്ടിടത്തിന്റെ വേസ്റ്റുമായി പോകുന്ന വാഹനത്തിന്റെ മുകളിൽ കയറിയിരുന്ന് പോകുന്ന തൊഴിലാളികൾ. എറണാകുളം കോൺവെന്റ് ജംഗ്ഷന് സമീപത്ത് നിന്നുള്ള ദൃശ്യം
 
കോമൺവെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷൻ രാജ്യാന്തര സമ്മേളനത്തിന്റെ സമാപനം കുമരകത്ത് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.ആർ.ഗവായ് ഉദ്ഘാടനം ചെയ്യുന്നു
 
കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ,ഡിവൈഎഫ്ഐ,എസ്എഫ്ഐ പ്രവർത്തകർ സംയുക്തമായി നഗരത്തിൽ നടത്തിയ പ്രകടനം
 
കോട്ടയം കുറിച്ചിയിൽ അർജ്ജുന നൃത്തം അവതരിപ്പിക്കുന്ന കലാകാരന്മാർ
 
ആവണി അവിട്ടത്തോടനുബന്ധിച്ച് ആലപ്പുഴ മുല്ലക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ നടന്ന യജ്ഞോപവീത ധാരണ ചടങ്ങിൽ നിന്നുള്ള ദൃശ്യം.
 
എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ കേരള കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന കാർട്ടൂൺ മേള 'കാരിട്ടൂൺ ഉദ്ഘാടന വേദിയിൽ ഞെരളത്ത് ഹരിഗോവിന്ദൻ സോപാനസംഗീതം അവതരിപ്പിക്കുന്നു. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ്, പാട്രിക് മുള്ളർ, ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് തുടങ്ങിയവർ സമീപം
 
സൗഹൃദചിരി...എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ കേരള കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന കാർട്ടൂൺ മേള 'കാരിട്ടൂൺ ഉദ്ഘാടനം ചെയ്യാനെത്തിയ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് ലളിത കലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, പാട്രിക് മുള്ളർ എന്നിവരുമായി സൗഹൃദം പങ്കുവച്ചപ്പോൾ
 
വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം കേരള ചിത്ര കലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മിഠായിത്തെരുവിൽ നടത്തിയ വയനാടിനൊരു വരത്താങ്ങ് ചിത്രവരയും വിൽപ്പനയും
 
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ നിന്ന്
 
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
 
വർണ്ണം...ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുെടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കോട്ടയം കാർത്തിക ഓഡിറ്റോറിയത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ
 
എറണാകുളം ഇരുമ്പനത്ത് കെ.എം. അനിൽകുമാറിന്റെ വസതിയിലെ ചെറിയകുളത്തിലെ പായലുകൾക്കിടയിൽ പൊങ്ങിവന്ന കുഞ്ഞൻ തവള
 
തുമ്പികൈ തുളുമ്പില്ല...കുടിവെള്ള പൈപ്പിൽ നിന്ന് വെള്ളം തുമ്പികൈയിൽ വെള്ളംപിടിക്കുന്ന ആന
 
വെളിച്ചം വീഴാൻ… കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകൾ നന്നാക്കാനായി അഴിച്ചുമാറ്റുന്നു.
 
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ ചുങ്കൻകടയിലെ പോട്ടറി വില്ലേജിൽ നിന്നുള്ള കാഴ്ച
 
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനായി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇന്നലെ നടത്തിയ ‍കാരുണ്യയാത്രയിൽ കണ്ണൂരിൽ യാത്രക്കാർ പണം നൽകുന്നു.
 
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തളപ്പ് മിക്സഡ് യുപി സ്കൂളിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ട്രൈ കളർ ഫുഡ് ഫെസ്റ്റിവലിൽ തയ്യാറാക്കിയ വിഭവങ്ങൾ പരിചയപ്പെടുന്ന കുട്ടികൾ.
 
കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ ഐ.എം.എയുടെ നേതൃത്വത്തില്‍ ഡോക്‍ടര്‍മാര്‍ കണ്ണൂരില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നിന്ന്.
 
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ചത്തടിഞ്ഞ ഒലിവ് റെഡ്ലി കടലാമയുടെ ജഡം കൊണ്ടുപോകും മുമ്പ് ശരീര അളവുകൾ ശേഖരിക്കുന്ന മൃഗസംരക്ഷണ പ്രവർത്തകൻ ശ്രീജിത്ത് ഹാർവെസ്റ്റ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ആമയെ സംസ്‌കരിക്കും.
 
വിദ്യാനഗർ ആക്വാട്ടിക് കോംപ്ലക്സിൽ നടന്ന കാസർകോട് ജില്ലാ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ എസ്. ആതിര ഒന്നാം സ്ഥാനം നേടുന്നു
 
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ
 
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ
 
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ.
 
പുലിക്കളി നടത്താൻ അനുവദിക്കണ മെന്നാവശ്യപ്പെട്ട് വിവിധ പുലിക്കളി സംഘങ്ങളുടെ നേതൃത്വത്തിൽ സംയുക്തമായി മേയർക്ക് നിവേദനം നൽകുന്നു
 
ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്സിൽ സംഘടിപ്പിച്ച സംസ്ഥാന ബാസ്‌ക്കറ്റ്‌ബോൾ ടൂർണ്ണമെന്റിൽ ലിയോ ബാസ്‌ക്കറ്റ്‌ബോൾ അക്കാദമിയും കാർമൽ അക്കാദമിയും ഏറ്റുമുട്ടിയപ്പോൾ
 
ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്സിൽ സംഘടിപ്പിച്ച സംസ്ഥാന ബാസ്‌ക്കറ്റ്‌ബോൾ ടൂർണ്ണമെന്റിൽ ലിയോ ബാസ്‌ക്കറ്റ്‌ബോൾ അക്കാദമിയും കാർമൽ അക്കാദമിയും ഏറ്റുമുട്ടിയപ്പോൾ
 
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന ജൂനിയർ സ്റ്റേറ്റ് ചാപ്യൻഷിപ്പിൽ സെമി ഫൈനൽ മത്സരത്തിൽ പാലക്കാടും കൊല്ലവും ഏറ്റുമുട്ടുന്നു. മത്സരത്തിൽ പാലക്കാട് വിജയിച്ചു.ൽ സെമി ഫൈനൽ മത്സരത്തിൽ പാലക്കാടും കൊല്ലവും ഏറ്റുമുട്ടുന്നു. മത്സരത്തിൽ പാലക്കാട് വിജയിച്ചു.
 
വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി എഐവൈഎഫ് പ്രവർത്തകർ തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ ഒരുക്കിയ ജനകീയ ചായക്കട ജയരാജ് വാര്യർ ഉദ്ഘടനം ചെയ്യുന്നു ദുരന്തബാധിതര്‍ക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന്റെ ഭാഗമായാണ് ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ചായക്കട സംഘടിപ്പിക്കുന്നത്.
 
ഹേമ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തൃശൂർ പ്രസ് ക്ലബിൽ സംഘടിച്ചിച്ച വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്ന ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭസുരേന്ദ്രൻ
 
വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായ് കേരള ചിത്രകലാപരിഷത്ത് ചൊവ്വാഴ്ച ആലപ്പുഴയില്‍ സംഘടിപ്പിച്ച വയനാടിനൊരു വരത്താങ്ങ് പരിപാടിയില്‍ ചിത്രം വരയ്ക്കുന്നവര്‍. ചിത്രങ്ങള്‍ വിറ്റ് കിട്ടുന്ന തുക വയനാടിന് കൈമാറും
 
വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി എഐവൈഎഫ് പ്രവർത്തകർ തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ ഒരുക്കിയ ജനകീയ ചായക്കട ജയരാജ് വാര്യർ ഉദ്ഘടനം ചെയ്യുന്നു ദുരന്തബാധിതര്‍ക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന്റെ ഭാഗമായാണ് ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ചായക്കട സംഘടിപ്പിക്കുന്നത്.
 
ചിങ്ങം പിറന്നതോടെ നാലോണ നാളിൽ തൃശൂർ സ്വരാജ് റൗണ്ടിൽ നടക്കുന്ന പുലിക്കളിക്കായുള്ള പുലിമുഖങ്ങൾ കടകളിൽ വിൽപ്പനയ്ക്ക് നിരന്നപ്പോൾ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇക്കുറി പുലിക്കളി നടക്കുമോ എന്ന അനിശ്ചിതത്വം തുടുരുകയാണ്
 
നാടക നടനും സംവിധായകനുമായ ജോസ് പായമ്മലിൻ്റെ മൃതദേഹം അഞ്ചേരിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ മൃതദേഹത്തിന് സമീപം ദുഃഖാർദ്രരായി ഇരിക്കുന്ന ഭാര്യ കലാലയം രാധ (ഇടത്ത് )
 
ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ യൂണിയൻ്റെ ആഭിമുഖ്യത്തിൽ സ്വാരാജ് റൗണ്ടിൽ സംഘടിപ്പിച്ച ഘോഷയാത്രയിൽ പങ്കെടക്കുന്നവർ
 
തൃശൂർ സ്വാരാജ് റൗണ്ടിൽ തേക്കേ ഗോപുര നടയ്ക്ക് മുൻപിലെ സബ് ബേയിൽ വരച്ച പുലിക്കളിയുടെ ദൃശ്യം വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇക്കുറി പുലിക്കളി നടക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ
 
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
 
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
 
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
 
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
 
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
 
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
 
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
  TRENDING THIS WEEK
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
ആലപ്പുഴ ജില്ലാക്കോടതിപാലത്തിന്റെ പുനർ നിർമ്മാണത്തിനായി കനാൽ കരയിലെ വ്യാപാര സ്ഥാപങ്ങങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സാധനങ്ങൾ എടുത്ത് മാറ്റുന്നവർ
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
ആകാശക്കാഴ്ച...നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവ് മഴവിൽ പാലത്തിന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച
ആലപ്പുഴ ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥന സമിതിയുടെ നവീകരിച്ച ഗുരുമന്ദിരവും ചതയദിന ആഘോഷ സമ്മേളനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ സമീപം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
കായിക അധ്യാപകരെ നിയമിക്കുക, കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ ഡി.ഡി ഓഫീസിന് മുന്നിൽ കെ.പി.സി.സി. കായിക വേദി നടത്തിയ ധർണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ കളക്ട്രേറ്റിലെ ഗാന്ധി പ്രതിമ കഴുകി വൃത്തിയാക്കുന്ന ജീവനക്കാരൻ ബേബി
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com