EDITOR'S CHOICE
 
സമരം തടയാൻ എൻജിഒ യൂണിയൻ....ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ അനുകൂല സംഘടന ജോയിൻ്റ് കൗൺസിലിൻ്റെ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും കോട്ടയം കളക്ട്രേറ്റ് വളപ്പിൽ പ്രകടനം നടത്തുമ്പോൾ മുൻപിൽ കയറി മുദ്രാവാക്യം വിളിച്ച് തടയാൻ ശ്രമിക്കുന്ന സിപിഎം അനുകൂല സംഘടനയായ എൻജിഒ യൂണിയനിലെ ജീവനക്കാർ
 
ഞങ്ങളും കൂടട്ടെ...ചീനവല വലിക്കുമ്പോൾ മീനിനെ കൊത്തിയെടുക്കാൻ തയ്യാറായി വലയിൽ വന്നിരിക്കുന്ന കൊക്കുകൾ. വൈപ്പിനിൽ നിന്നുള്ള കാഴ്ച
 
കൊച്ചി കായലയം കടലും കാണുന്നതിനായി നെഫർട്ടിറ്റി കപ്പലിൽ യാത്രചെയ്യുന്നതിനായി എത്തിയ യാത്രക്കാർ. ബോൾഗാട്ടി ജെട്ടിയിൽ നിന്നുള്ള കഴ്ച്ച
 
രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ എറണാകുളം വൈറ്റില ജംഗ്ഷനിലെ ട്രാഫിക് എയ്ഡ് പോസ്റ്റ് മുന്നിലെ മരത്തിന്റെ ചില്ലകൾ കൊണ്ട് മറഞ്ഞപ്പോൾ
 
രാജ്യത്തെ തന്നെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ എറണാകുളം വൈറ്റില ജംഗ്ഷനിൽ സിഗ്നലും വാഹനങ്ങളെയും അവഗണിച്ച് അപകടകരമായി റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രികർ
 
അടഞ്ഞ ഓഫീസിന് മുന്നിൽ...അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തെതുടർന്ന് അടഞ്ഞ് കിടക്കുന്ന കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കന്ന പ്രകടനം കഴിഞ്ഞെത്തിയ ജീവനക്കാർ
 
സർക്കാർ ജീവനക്കാരുടെ സമരത്തെതുടർന്ന് ഒഴിഞ്ഞ് കിടക്കുന്ന എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസ്
 
കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ അഞ്ചാലുംമൂട് എച്ച്.എസ്.എസിൽ നടന്ന കാവൽ സുരക്ഷാ സെമിനാർ സദസ്
 
തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ നടന്ന കലാമണ്ഡലം രാമൻകുട്ടി നായർ ശതാബ്ദി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കളിയരങ്ങിന്റെ കഥകളി ബകവധത്തിൽ ഭീമനായി കലാമണ്ഡലം കൃഷ്ണകുമാറും ലളിതയായി ചമ്പക്കര വിജയകുമാറും
 
ആടാനൊരുങ്ങുമ്പോൾ... തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ നടന്ന കലാമണ്ഡലം രാമൻകുട്ടി നായർ ശതാബ്ദി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കളിയരങ്ങിന്റെ കഥകളി ബകവധത്തിന് മുന്നോടിയായി ഭീമന്റെ വേഷമണിയുന്ന കലാമണ്ഡലം കൃഷ്ണകുമാർ
 
ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് ഡിജിപി ഡോ.ഷെയ്ക് ധർവേഷ് സാഹെബ് പരേഡ് പരിശോധിച്ച് അഭിസംബോധന ചെയ്യുന്നു
 
പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് അയ്യപൂരം ഭാഗത്ത് ഒരുക്കിയ തൈ പൊങ്കൽ ഉത്സവത്തിൽ നിന്ന് .
 
മലപ്പുറം ടൌൺ ഹാളിൽ നടന്ന മലപ്പുറം ജില്ലാ അംഗീകൃത കമ്പ്യൂട്ടർ പഠന കേന്ദ്രങ്ങളുടെ കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങിയ ടീം
 
ശബരിമല വലിയനടപന്തലിൽ ഇന്നലെ രാത്രി ദർശനത്തിനായി കാത്തുനിൽക്കുന്ന തീർത്ഥാടകരുടെ നീണ്ടനിര.
 
ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്കുതാഴെ ആൽമരച്ചുവട്ടിൽ ദർശനത്തിന് കാത്തുനിൽക്കുന്നവർ.
 
തിരുവാതിര രാവിൽ... തിരുവാതിരോത്സവത്തോടനുബന്ധിച്ച് എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ നടന്ന തിരുവാതിരയിൽ നിന്ന്.
 
അയ്യപ്പദർശനം കാത്ത്....ശബരിമല താഴെ തിരുമുറ്റത്ത് അയ്യപ്പദർശനത്തിനായി കൗതുകത്തോടെ പതിനെട്ടാംപടിക്കലടിക്കാനുള്ള നാളികേരവുമായി ഊഴം കാത്തുനിൽക്കുന്ന കൊച്ചുമാളികപ്പുറം.
 
പറന്നിറങ്ങിയ 'പാര'... പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫ്രണ്ട്‌സ് ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ക്യാംപസ് മൈതാനത്ത് നടത്തിയ പാരാസെയിലിംഗിൽ താഴെയിറങ്ങവെ നിയന്ത്രണം വിട്ട് നിലത്ത് വീഴുന്നയാൾ
 
പറന്നിറങ്ങി 'പാര'... പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫ്രണ്ട്‌സ് ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ക്യാംപസ് മൈതാനത്ത് നടത്തിയ പാരാസെയിലിംഗിൽ ജീപ്പിൽ ഘടിപ്പിച്ച കയർപൊട്ടി ദിശമാറിയ പാരച്ചൂട്ട് റൈഡിന് കയറിയ വിദ്യാർത്ഥിയുമായി സമീപത്തെ മരത്തിൽ പതിച്ചപ്പോൾ.
 
കണ്ണൊന്ന് തെറ്റിയാൽ...മെയിൻ റോഡിലേക്ക് കട്ട് ചെയ്ത് കയറിവന്ന കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടപ്പോൾ.കോട്ടയം കളക്ട്രേറ്റ് പടിക്കൽ കെ.കെ റോഡിലെ കാഴ്ച
 
സിസ്റ്റേഴ്സ് കിക്ക്.... തൊടുപുഴ ന്യൂമാൻ കോളേജിൽ പെൺകുട്ടികൾക്കായി നടത്തിയ സ്വയം പ്രതിരോധ കരാട്ടെ പരിശീലനത്തിൽ പങ്കെടുക്കുന്ന കന്യാസ്ത്രീകളായ വിദ്യാർത്ഥികൾ ഫോട്ടോ: ബാബു സൂര്യ
 
കോട്ടയം ബേക്കർ ഹിൽസിലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിക്കിടയിലെ പുല്ല് മെഷീൻ ഉപയോഗിച്ച് വെട്ടുന്ന തൊഴിലാളി
 
ഇൻ വൈൽഡ് ടൗൺ... അകവും പുറവും കാടുകയറി കിടക്കുന്ന നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിന് സമീപം തീറ്റ തേടിയിരിക്കുന്ന കീരികൾ.
 
തൃശൂർ തേക്കിൻക്കാട് മൈതാനിയിലെ പാറമക്കാവിന്റെ വെടിക്കെട്ട് ശാലയ്ക്ക് സമീപം കരിയില കൂട്ടത്തിൽ തീ പിടിച്ചപ്പോൾ ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കുന്നു.
 
നാളെ നടക്കുന്ന ഐ.എസ്.എൽ മത്സരത്തിനായി പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കേരളബ്ളാസ്റ്റേഴ്സ് താരങ്ങൾ
 
നാളെ നടക്കുന്ന ഐ.എസ്.എൽ മത്സരത്തിനായി പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കേരളബ്ളാസ്റ്റേഴ്സ് താരങ്ങൾ
 
ഫുൾ പവറോടെ ...ജപ്പാൻ ഷോട്ടോകാൻ കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഇൻറർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ ബ്ലാക്ക് ബെൽറ്റ് ബോയ്സ് വിഭാഗത്തിന്റെ മത്സരത്തിൽ നിന്നും.
 
കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ നടന്ന സിസ്റ്റർ വെർജീനിയ മെമ്മോറിയൽ ബാസ്ക്കറ്റ് ബോൾ ടൂർണ്ണമെൻ്റിൽ മൗണ്ട് കാർമൽ സ്കൂളും എസ്.എച്ച് തേവരയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ നിന്ന്. മൗണ്ട് കാർമൽ വിജയിച്ചു(28-24)
 
പൊങ്കലിൻ്റെ ഭാഗമായി മധുര അളകനെല്ലൂരിൽ സംഘടിപ്പിച്ച ജെല്ലിക്കെട്ട് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് ഉപഹാരം നൽക്കുന്ന സംഘാടകർ
 
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ മത്സരത്തിൽ ഒഡീസിയ എഫ് സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ക്വാമി പെപ്ര ഗോൾ നടന്നു.
 
കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന നാഷണൽ ഫെൻസിങ് ചാമ്പ്യൻഷിപ്പ്.നടക്കുന്ന സീനിയർ നാഷണൽ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ഫോയിൽ ടീം ഫൈനൽ മത്സരത്തിൽ മഹാരാഷ്ട്രയുടെ ദുർഗേഷും ഹരിയാനയുടെ ദേവും തമ്മിൽ നടന്ന മത്സരത്തിൽ നിന്നും. മത്സരത്തിൽ വിജയിച്ച ദേവിന്റെ ആഹ്ലാദപ്രകടനം ഫോട്ടോ : ശരത് ചന്ദ്രൻ
 
മലപ്പുറത്ത് വച്ച് നടന്ന 6 മത് മാസ്റ്റേഴ്സ് ഗെയിംസിൽ ഷട്ടിൽ ബാഡ്മിൻറണിൽ ഒന്നാം സ്ഥാനം നേടിയ പത്തനംതിട്ട ജില്ലാ ടീം.
 
കനത്ത വേനലിൽ വറ്റിവരണ്ട് നൂല് പോലെ ഒഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം നോക്കി കാണുന്ന വിദേശ ടൂറിസ്റ്റുകൾ വേനൽ കടുത്തതോടെ വെള്ളത്തിൻ്റെ ഒഴുക് വല്ലാതെകുറഞ്ഞു
 
ഹെഡ് ലോഡ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) വടക്കൻ, തെക്കൻ മേഖല ജാഥയുടെ സമാപന സമ്മേളനത്തിന് മുന്നോടിയായ് തൃശൂരിൽ സംഘടിപ്പിച്ച പ്രകടനം
 
പൂരത്തിനായ് ആനയെ  ലോറിയിൽ  കയറ്റി കൊണ്ട് പോക്കുവന്നു തൃശൂരിൽ നിന്ന്
 
ജില്ലാ യോഗ അസോസിയേഷൻ തൃശൂർ  കിഴക്കേ ഗോപുരനടയിൽ സംഘടിപ്പിച്ച സൂര്യനമസ്കാരം
 
തൃശൂർ ലളിതകലാ അക്കാഡമിയിൽസംഘടിപ്പിച്ച ഇന്ദുചൂഡൻ ഫൗണ്ടേഷൻ്റെ "പാടിപ്പറക്കുന്ന മലയാളം"പക്ഷി ചിത്രപ്രദർശനം നോക്കിക്കാണുന്ന സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം. എ ബേബി ഭാര്യ ബെറ്റി , പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ എന്നിവർ
 
പെരിങ്ങോട്ടുകര ആവണങ്ങാട്ട് കളരിക്ക് കീഴിലുള്ള രണ്ടരയേക്കർ കൃഷിയിടത്തിൽ സർവതോ ഭദ്രം ഓർഗാനിക്കിന്റെ നേതൃത്വത്തിൽ വിതച്ച 127 ഇനം നെല്ലിനങ്ങൾ വിളവെടുപ്പിന് പാകമായപ്പോൾ
 
പെരിങ്ങോട്ടുകര ആവണങ്ങാട്ട് കളരിക്ക് കീഴിലുള്ള രണ്ടരയേക്കർ കൃഷിയിടത്തിൽ സർവതോ ഭദ്രം ഓർഗാനിക്കിന്റെ നേതൃത്വത്തിൽ വിതച്ച 127 ഇനം നെല്ലിനങ്ങൾ വിളവെടുപ്പിന് പാകമായപ്പോൾ
 
വ്യാപാരി വ്യവസായി സമിതി സംഘടിപ്പിക്കുന്ന വ്യാപാര സംരക്ഷണ സന്ദേശജാഥയ്ക്ക് തൃശൂർ കോർപറേഷന് മുൻപിൽ നൽകിയ സ്വീകരണം
  TRENDING THIS WEEK
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് ഉദ്‌ഘാടനം ചെയ്യുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, വാവാ സുരേഷ്, ശ്രദ്ധ ചെയർമാൻ റഷീദ്, ഉപദേശക സമിതി കൺവീനർ നജീബ് മണ്ണേൽ, സ്കൂൾ മാനേജർ മായ ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് താഹിർ, അഡ്വ. സുധീർ കാരിക്കൽ, ഡോ.മേഘ ശരത്, കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ.രവി എന്നിവർ സമീപം
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ സദസ്
കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന തൃക്കാക്കര എം.എൽ.എ ഉമാ തോമസിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തുടങ്ങിയവർ സമീപം
ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ ഭാര്യ ഡോ. സുധേഷ് ധൻകർ സമീപം
ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സ്വീകരിക്കുന്നു. ഉപരാഷ്ട്രപതി ഭാര്യ ഡോ. സുധേഷ് ധൻകർ, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, റൂറൽ എസ്.പി വൈഭവ് സക്സേന, പ്രോട്ടോക്കോൾ ഓഫീസർ എസ്. ഹരികൃഷ്ണൻ തുടങ്ങിയവർ സമീപം
തളരാതെ...മാന്നാനം കെ.ഇ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി കലാമേളയിൽ വീൽചെയറിലിരുന്ന് ഡാൻസ് ചെയ്യുന്ന കാസർഗോഡ് പെരള നവജീവന സ്പെഷ്യൽ സ്കൂളിലെ കാർത്തിക്കും സംഘവും.
രുതലായ്... മാന്നാനം കെ.ഇ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷി കലാമേളയിൽ ഡാൻസ് ചെയ്യുന്ന കുട്ടികൾക്ക് സ്റ്റെപ്പ് തെറ്റാതെ സദസ്സിലിരുന്ന് കാട്ടിക്കൊടുക്കുന്ന കാസർഗോഡ് പെരള നവജീവന സ്പെഷ്യൽ സ്കൂളിലെ സിസ്റ്റർ മെറീന മാത്യുവിന്റെ വിവിധ ഭാവങ്ങൾ ​
കോട്ടയം എസ്.എച്ച് മൗണ്ടിൽ കോഴി ലോറി മറിഞ്ഞ് ചത്തുപോയ കോഴികളെ നാട്ടുകാർ കൊണ്ടുപോകുന്നു.
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ഇഴജന്തുക്കളിൽ നിന്ന് എങ്ങനെ സുരക്ഷിതരാവാം എന്ന ബോധവത്കരണ സെമിനാറിൽ വളർത്ത് പാമ്പായ മലമ്പാപ്പിനെ കുട്ടികൾക്ക് പരിചയ പെടുത്തുന്ന വാവ സുരേഷ്
കോട്ടയം എസ്.എച്ച് മൗണ്ടിൽ കോഴിയുമായി വന്ന ലോറി മറിഞ്ഞ് ചത്തുപോയ കോഴികളെ നാട്ടുകാർ കൊണ്ടുപോകുന്നു.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com