EDITOR'S CHOICE
 
ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് കേരളകൗമുദിയും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി 'വേദാമൃതം '24' കൊല്ലം ഹോട്ടൽ സീ പാലസിൽ സംഘടിപ്പിച്ച ദേശീയ ആയുർവേദ സെമിനാർ സദസ്
 
ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് കേരളകൗമുദിയും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി 'വേദാമൃതം '24' കൊല്ലം ഹോട്ടൽ സീ പാലസിൽ സംഘടിപ്പിച്ച ദേശീയ ആയുർവേദ സെമിനാർ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയുന്നു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, നാഷണൽ ആയുഷ് മിഷൻ കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.സി അജിത്കുമാ‌ർ, ആരോഗ്യരക്ഷാമണി ആയുർവേദ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് കൺസൾട്ടന്റ് ഡോ.പി.സുരേഷ്, തിരുവനന്തപുരം ഗവ. ആയുർവേദ ആശുപത്രിയിലെ അസോസിയേറ്റ് പ്രൊഫസറും യൂണിറ്റ് ഹെഡുമായ ഡോ. എം.എസ്. ദീപ, മാഹി ഗവ. രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിലെ അസി. പ്രൊഫസർ ഡോ. എം.എസ്. ദീപ്തി, ആയുർവേദ കോസ്മെറ്റോളജിസ്റ്റ് ഡോ. എച്ച്.എസ്. ദർശന, കരുനാഗപ്പള്ളി അമൃത സ്കൂൾ ഓഫ് ആയുർവേദയിലെ അസി. പ്രൊഫർ ഡോ. വി. ശ്രീദേവി, അസോസിയേറ്റ് പ്രൊഫസർ ഡോ. പാർവ്വതി ഉണ്ണിക്കൃഷ്ണൻ, മരിയൻ ആയുർവേദ കോളേജ് മുൻ അസി. പ്രൊഫസറും മോട്ടീവേഷണൽ സ്പീക്കറുമായ ഡോ. സൗമ്യ അജിൻ, കേരള കൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ, റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാർ എന്നിവർ സമീപം.
 
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് എൻ.ഡി.എ. സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിൻ്റെ തിരെഞ്ഞടുപ്പ് പ്രചാരന്നാർത്ഥം കേന്ദ്ര മന്ത്രി സുരേഷ് ഗോപി കൽപ്പാത്തിയിൽ എത്തിയപ്പോൾ .
 
കേന്ദ്ര ഗവ.ജീവനക്കാരുടെ ഐതിഹാസിക ബോണസ് സമരത്തിന്റെ അൻപതാം വാർഷികം സി.പി.എം പോളിറ്റ് ബ്യുറോ അംഗം എം.എ.ബേബി ഉദ്‌ഘാടനം ചെയ്യുന്നു
 
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് എൻ.ഡി.എ കൽപ്പാത്തിയിൽ നടന്ന പര്യടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന് ഷാൾ അണിയിക്കുന്നു.
 
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ: പി. സരിൻ പ്രചാരണത്തിനിടെ
 
പാലക്കാട് നിയമസഭ ഉപതിരെഞ്ഞടുപ്പ് യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിനിടെ
 
റോഡ്'പണി'...കേരള വാട്ടർ അതോറിട്ടിയുടെ കീഴിൽ പൈപ്പ് ഇടുന്നതിനായി എടുത്ത കുഴി പണിക്ക് ശേഷം അപകടകരമായ രീതിയിൽ നികത്തിയ നിലയിൽ. ചിറ്റൂർ റോഡിൽ നിന്നുള്ള കാഴ്ച്ച
 
മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശാല ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി ദിവ്യശ്രീ സാവിത്രി അന്തർജനം ഭക്തർക്ക് ദർശനം നൽകുന്നു
 
മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആയില്യംപൂജ
 
മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആയില്യം എഴുന്നെള്ളത്ത്
 
122-ാം മത് പരുമല പെരുന്നാൾ കൊടിയേറ്ര്    കർമ്മം മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോയുമായ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ  കാതോലിക്ക ബാവ തിരുമേനി   നിർവ്വഹിക്കുന്നു.
 
ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശാല ക്ഷേത്രത്തിലെ പൂയം നാളിലെ രാവിലത്തെ പൂജയ്ക്ക് ശേഷം മണ്ണാറശാലഅമ്മ ഇല്ലത്തേക്ക് മടങ്ങുന്നു
 
ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശാല ക്ഷേത്രത്തിൽ പൂയം തൊഴാനെത്തിയ ഭക്തർ
 
കാസർകോട് പെരിയയിൽ നടക്കുന്ന കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിൽ മാർഗ്ഗം കളി മത്സരത്തിൽ ഒന്നാം സ്ഥാനം ഗവണ്മെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട്.
 
കാസർകോട് പെരിയയിൽ നടന്ന കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല നോർത്ത് സോൺ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ടീം
 
സന്ധ്യക്കെന്തിന് സിന്ദൂരം... കോട്ടയം ഇരയിൽ കടവിൽ നിന്നുള്ള അസ്തമയ കാഴ്ച.
 
മലയരയ മഹാസഭ ആചാര്യൻ രാമൻ മേട്ടൂരിന്റെ 105ാം വാർഷികം ഉദ്ഘാടനത്തിന് എത്തിയ കേന്ദ്ര പട്ടികജാതി സഹമന്ത്രി ദുർഗ്ഗാ ദാസ് ഉയിഗെ സമുദായ പ്രവർത്തകരുമായി സംവദിക്കുന്നു
 
ഇരുന്നിട്ടാവാം... പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുവാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെ ഇരിപ്പിടത്തിലേക്ക് ഇരിക്കുവാൻതുടങ്ങുന്നതിന് മുന്നേ തന്നെ സ്വാഗത പ്രസംഗകനായ വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം.സി. സിദ്ധാർത്ഥൻ ഉദ്‌ഘാടനത്തിനായി ക്ഷണിച്ചപ്പോൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ഒന്നിരുന്നോട്ടെ എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ മുഖ്യമന്ത്രിക്കും വേദിയിലുണ്ടായിരുന്നവർക്കും ചിരിപടർന്നപ്പോൾ.
 
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരികെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതിന് മുന്നോടിയായി മൈക്ക് നേരെയാക്കി കൊടുക്കുന്ന സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി സമീപം.
 
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ മുൻനിരയിൽ ഇരുന്ന വിപ്ലവ ഗായിക പി.കെ. മേദിനിയെ അഭിവാദ്യം ച്യ്തപ്പോൾ
 
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ മുൻനിരയിൽ ഇരുന്ന വിപ്ലവ ഗായിക പി.കെ. മേദിനിയെ അഭിവാദ്യം ച്യ്തപ്പോൾ
 
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിൻ്റെ സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരികെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നതിന് മുന്നോടിയായി മൈക്ക് നേരെയാക്കി കൊടുക്കുന്ന സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി സമീപം.
 
മലപ്പുറം നൂറടിയിൽ സ്കൂളിന് ശേഷം ഫുട്ബോൾ കളിക്കുന്ന കുട്ടികൾ.
 
ചാടിക്കടക്കാൻ....കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സി.എം.എസ് സ്കൂൾ മൈതാനത്ത് സംഘടിപ്പിച്ച അദ്ധ്യാപക കായികമേളയിലെ ലോംഗ് ജമ്പ് മത്സരത്തിൽ നിന്ന്
 
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ വച്ച് നടന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ ജേതാക്കളായ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ടീം
 
കാര്യവട്ടം എൽ.എൻ.സി.പി.ഇ യിൽ നടന്ന തിരുവനന്തപുരം റവന്യു ജില്ലാ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മയിലം ജി.വി രാജ സ്പോർട്സ് സ്കൂളിലെ പി.കെ സായൂജ് ഒന്നാം സ്ഥാനം നേടുന്നു
 
കാര്യവട്ടം എൽ.എൻ.സി.പി.ഇ യിൽ നടന്ന തിരുവനന്തപുരം റവന്യു ജില്ലാ കായികമേളയിൽ സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മയിലം ജി.വി രാജ സ്പോർട്സ് സ്കൂളിലെ പി.ജെ അനുഗ്രഹ ഒന്നാം സ്ഥാനം നേടുന്നു
 
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് ബാംഗളൂർ എഫ്.സി മത്സരത്തിനിടയിൽ ബാംഗളൂർ എഫ്.സിയുടെ താരം റഫറിയോട് കയർ‌ക്കുന്നു
 
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബാംഗളൂർ എഫ്.സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ ഗോൾ ശ്രമം
 
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബാംഗളൂർ എഫ്.സിക്കെതിരെ ഗോൾ നേടിയതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആഹ്ളാദപ്രകടനം.
 
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ ബാംഗളൂർ എഫ്.സിയുടെ സുനിൽ ചേത്രിയുടെ ഗോൾ ശ്രമം
 
തൃശൂർ റവന്യു ജില്ലാ ശാസ്ത്രോ ത്സവത്തോടനുബന്ധിച്ച് കാൽഡിയൻ സ്കൂളിൽ സംഘടിപ്പിച്ച ക്ലേ മോഡലിംഗ് മത്സരത്തിൽ നിന്ന്
 
തൃശൂർ റവന്യു ജില്ലാ ശാസ്ത്രോ ത്സവത്തോടനുബന്ധിച്ച് കാൽഡിയൻ സ്കൂളിൽ സംഘടിപ്പിച്ച ചന്ദന തിരി നിർമ്മാണ മത്സരത്തിൽ നിന്ന്
 
തൃശൂർ റവന്യു ജില്ലാ ശാസ്ത്രോ ത്സവത്തോടനുബന്ധിച്ച് കാൽഡിൻ സ്കൂളിൽ സംഘടിപ്പിച്ച പ്രവർത്തിപരിചയ മേളയിൽ ഫർണീച്ചർ മേക്കിംഗ് മത്സരത്തിൽ മേലൂർ സെൻ്റ്. ജോസഫ് സ്കൂളിലെ അനീറ്റ് എൻസ മരിയ ഉണ്ടാക്കിയ സ്റ്റൂൾ ആക്കാവുന്ന ചിരവയും തൊട്ടിലും ബെഞ്ചും ഡെസ്കും
 
തൃശൂർ റവന്യു ജില്ലാ ശാസ്ത്രോ ത്സവത്തോടനുബന്ധിച്ച് കാൽഡിൻ സ്കൂളിൽ സംഘടിപ്പിച്ച പ്രവർത്തിപരിചയ മേളയിൽ ഈറ്റ,മുള കൊണ്ടുള്ള കൊട്ട നെയ്ത്ത് മത്സരത്തിൽ നിന്ന്
 
ചേലക്കര നിയോജക മണ്ഡലം ഡി.എം.കെ സ്ഥാനാർത്ഥി എൻ.കെ സുധീറിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളുടെ നീണ്ട നിര
 
തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ചേലക്കരയിൽ മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡുകളും തോരണങ്ങളും സജീവമായപ്പോൾ
 
എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ പ്രദീപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സെൽഫി എടുക്കുന്നു
 
മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനത്തിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആയില്യം എഴുന്നെള്ളത്ത്
  TRENDING THIS WEEK
ഉയരങ്ങളെത്തിപ്പിടിച്ച്...പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയ‌ർ ആൺകുട്ടികളുടെ ലോംഗ്ജമ്പിൽ ഒന്നാംസ്ഥാനം നേടിയ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അജാസ് ബിജു.
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ ആൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ ജോയബ് സജി. എച്ച്.എസ്.എസ് ആൻറി വി.എച്ച്.എസ്.എസ് ബ്രഹ്മമംഗലം
മെഡിക്കൽ കോളേജ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പത്താംതരം തുല്യതാപരീക്ഷ എഴുതുന്ന ഗിരീഷ്‌കുമാറും സുകുമാരിയും
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ സബ്ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാം സ്ഥാനം നേടിയ അയോണ സോണി. ഹോളി ക്രോസ് എച്ച്.എസ്.എസ് ചേർപ്പുങ്കൽ
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ ലളിത ശർമ്മ അവതരിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത കച്ചേരിയിൽ നിന്ന്
ഹമ്പട ഹാമറെ...പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന കോട്ടയം ജില്ല സ്കൂൾ കായികമേളയിൽ ഹാമര്‍ ത്രോ മത്സരത്തിനിടെ വലയിൽ കുടുങ്ങിയ ഹാമർ മുകളിൽ കയറി എടുക്കുന്ന വോളണ്ടിയർ.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന റഷ്യൻ നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി റഷ്യയിൽ നിന്നെത്തിയ ഇന്നോവേഷൻ ഡാൻസ് ഗ്രൂപ്പ് അംഗങ്ങൾ തിരുവനന്തപുരത്ത് റഷ്യൻ കൾച്ചറൽ സെന്ററിൽ പരിശീലനം നടത്തുന്നു
അരിമ്പൂർ തൂങ്ങാടി കോൾ പാടശേഖരത്തിൻ്റെ വരമ്പത്ത് തീറ്റ തേടി ഇരിയ്ക്കുന്ന നീർകാക്കകൾ
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന കേക്ക് മിക്സിംഗ് സെറിമണി
തിരക്കുള്ള എറണാകുളം ഹോസ്പിറ്റൽ റോഡിന് മുന്നിലൂടെ അമിതവേഗത്തിൽ പായുന്ന ബസുകൾ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com