EDITOR'S CHOICE
 
കോട്ടയം കോടിമത പള്ളിപ്പുറത്ത് കാവിന് സമീപം കഴിഞ്ഞ ദിവസം ടാർ ചെയ്ത എംസി റോഡ് വാട്ടർ അതോറിറ്റി തൊഴിലാളികൾ വെട്ടി പൊളിക്കുന്നു
 
വനമിത്രം അവാർഡ് കിട്ടിയ കോട്ടയം സിഎംഎസ് കോളേജ് സന്ദർശിച്ച മടങ്ങുന്ന മന്ത്രി എ.കെ.ശശീന്ദ്രനെ പടികെട്ട് ഇറങ്ങാൻ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽ കുമാർ സഹായിക്കുന്നു
 
പത്മാ പുരസ്കാരം ലഭിച്ച കെ. ഓമനക്കുട്ടി മകൾ ലക്ഷ്മി മേടയിലുമായി സന്തോഷം പങ്കിടുന്നു
 
ഡിഫറന്റ്   ലി   ഏബിൾഡ്   പേഴ്സൺസ്   വെൽഫെയർ   ഫെ‌ഡറേഷൻ   പത്തനംതിട്ട   കോ-ഓപ്പറേറ്റീവ്   കോളേജിൽ   നടന്ന   ജില്ലാ    പഠന   ക്ളാസും   മെമ്പർഷിപ്പ്   വിതരണവും   സി.പി.എം   ജില്ലാ   സെക്രട്ടറി   രാജു   എബ്രഹാം   ഉദ്ഘാടനം   ചെയ്യുന്നു.
 
പത്തനംതിട്ട അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ    ജില്ലാ പ്രോഗ്രാം ഓഫിസിലേക്കു നടത്തിയ മാർച്ച് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്യുന്നു.
 
അലക്കി   പ്രതിഷേധം.......... പത്തനംതിട്ട നഗരത്തിലെ കുടിവെള്ള പ്രശ്നം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആറൻമുള    നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ജില്ലാ വാട്ടർ അതോറിട്ടി  ഓഫീസിന്   മുന്നിൽ   തുണി കഴുകി    പ്രതിഷേധിക്കുന്ന  യൂത്ത് കോൺഗ്രസ്    പ്രവർത്തകർ.
 
വ‌ർഷങ്ങളായി കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകി റോഡ് തകർന്ന നിലയിൽ. എറണാകുളം കാരിക്കാമുറി ജംഗ്ഷനിൽ നിന്നുള്ള രാത്രി കാഴ്ച
 
പവർഫുൾ പരേഡ്...റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ പരേഡ് പ്രാക്ടീസ് നടത്തുന്ന എൻ.സി.സി കേഡറ്റുമാർ
 
അതിരമ്പുഴ സെന്റ്.മേരീസ് ഫെറോന പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന നഗര പ്രദക്ഷിണം
 
മാർഗി നാട്യഗ്രഹത്തിൽ അവതരിപ്പിച്ച കല്യാണസൗഗന്ധികം കഥകളിയിൽ ഭീമനായി മാർഗി അതുൽ, ജടാസുരനായി മാർഗി പാർത്ഥസാരഥി ധർമ്മപുത്രരായി മാർഗി രാജശേഖരൻ പാഞ്ചാലിയായി മാർഗി ജിഷ്ണു രവി എന്നിവർ അരങ്ങിൽ.
 
മാർഗി നാട്യഗ്രഹത്തിൽ കല്യാണസൗഗന്ധികം കഥകളിയിൽ ഭീമനെ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്ന മാർഗി അതുൽ
 
തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ നടന്ന കലാമണ്ഡലം രാമൻകുട്ടി നായർ ശതാബ്ദി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കളിയരങ്ങിന്റെ കഥകളി ബകവധത്തിൽ ഭീമനായി കലാമണ്ഡലം കൃഷ്ണകുമാറും ലളിതയായി ചമ്പക്കര വിജയകുമാറും
 
ആടാനൊരുങ്ങുമ്പോൾ... തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിൽ നടന്ന കലാമണ്ഡലം രാമൻകുട്ടി നായർ ശതാബ്ദി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കളിയരങ്ങിന്റെ കഥകളി ബകവധത്തിന് മുന്നോടിയായി ഭീമന്റെ വേഷമണിയുന്ന കലാമണ്ഡലം കൃഷ്ണകുമാർ
 
ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് ഡിജിപി ഡോ.ഷെയ്ക് ധർവേഷ് സാഹെബ് പരേഡ് പരിശോധിച്ച് അഭിസംബോധന ചെയ്യുന്നു
 
പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് അയ്യപൂരം ഭാഗത്ത് ഒരുക്കിയ തൈ പൊങ്കൽ ഉത്സവത്തിൽ നിന്ന് .
 
മലപ്പുറം ടൌൺ ഹാളിൽ നടന്ന മലപ്പുറം ജില്ലാ അംഗീകൃത കമ്പ്യൂട്ടർ പഠന കേന്ദ്രങ്ങളുടെ കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങിയ ടീം
 
പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാൾ മരിച്ച അപകടം
 
തണൽ ഉണങ്ങി...വേനൽ കടുക്കും മുന്നേ ചുട്ടുപൊള്ളുന്ന ദിനങ്ങളെയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നത്. നീരൊഴുക്ക് കുറഞ്ഞ പുഴകളും,ഉണങ്ങിത്തുടങ്ങിയ ചില്ലകളും,പൊള്ളുന്ന സൂര്യതാപവും വരാനിരിക്കുന്ന വേനലിൻ്റെ കാഠിന്യം കൂട്ടുമോ എന്ന് കണ്ടറിയണം.കോട്ടയം മുപ്പായിപ്പാടത്തിന് സമീപം കാലാകാലങ്ങളായി തണലേകിയ വൻമരം ഉണങ്ങിയ നിലയിൽ.
 
എസ് ടി യു വിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന വടം വലി മത്സരം
 
ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സെറ്റോയുടേയും ജോയിന്റ് കൗൺസിലിന്റേയും നേതൃത്വത്തിൽ പണിമുടക്കി നടത്തിയ പ്രകടനം കളക്ടറുടെ ഓഫീസിന് സമീപം നിന്ന് കാണുന്ന ജീവനക്കാർ.സമയം തെറ്റിയോടുന്ന കളക്ട്രേറ്റ് ഗോപുരത്തിലെ ക്ലോക്കും കാണാം
 
അയ്യപ്പദർശനം കാത്ത്....ശബരിമല താഴെ തിരുമുറ്റത്ത് അയ്യപ്പദർശനത്തിനായി കൗതുകത്തോടെ പതിനെട്ടാംപടിക്കലടിക്കാനുള്ള നാളികേരവുമായി ഊഴം കാത്തുനിൽക്കുന്ന കൊച്ചുമാളികപ്പുറം.
 
പറന്നിറങ്ങിയ 'പാര'... പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫ്രണ്ട്‌സ് ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ക്യാംപസ് മൈതാനത്ത് നടത്തിയ പാരാസെയിലിംഗിൽ താഴെയിറങ്ങവെ നിയന്ത്രണം വിട്ട് നിലത്ത് വീഴുന്നയാൾ
 
പറന്നിറങ്ങി 'പാര'... പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫ്രണ്ട്‌സ് ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ക്യാംപസ് മൈതാനത്ത് നടത്തിയ പാരാസെയിലിംഗിൽ ജീപ്പിൽ ഘടിപ്പിച്ച കയർപൊട്ടി ദിശമാറിയ പാരച്ചൂട്ട് റൈഡിന് കയറിയ വിദ്യാർത്ഥിയുമായി സമീപത്തെ മരത്തിൽ പതിച്ചപ്പോൾ.
 
കണ്ണൊന്ന് തെറ്റിയാൽ...മെയിൻ റോഡിലേക്ക് കട്ട് ചെയ്ത് കയറിവന്ന കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടപ്പോൾ.കോട്ടയം കളക്ട്രേറ്റ് പടിക്കൽ കെ.കെ റോഡിലെ കാഴ്ച
 
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ കുമിതെയിൽ നിന്ന്
 
കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല സബ് ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിൽ ഇത്തിത്താനം ഏച്ച്.എസ്.എസും സെൻറ് ലിറ്റിൽ തെരേസാസ് വൈക്കവും തമ്മിൽ നടന്ന മത്സരം.
 
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ( -35 കിലോ ) കുമിതെയിൽ നിന്ന്
 
ആലപ്പുഴ പുന്നമടയിൽ നടക്കുന്ന ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ നിന്നുള്ള ദൃശ്യം
 
ആലപ്പുഴ പുന്നമടയിൽ നടക്കുന്ന ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ സീനിയർ മിക്സഡ് വിഭാഗം 100 മീറ്റർ ഫൈനൽ മത്സരത്തിൽ കേരള ടീം ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
 
നാളെ നടക്കുന്ന ഐ.എസ്.എൽ മത്സരത്തിനായി പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കേരളബ്ളാസ്റ്റേഴ്സ് താരങ്ങൾ
 
നാളെ നടക്കുന്ന ഐ.എസ്.എൽ മത്സരത്തിനായി പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കേരളബ്ളാസ്റ്റേഴ്സ് താരങ്ങൾ
 
ഫുൾ പവറോടെ ...ജപ്പാൻ ഷോട്ടോകാൻ കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഇൻറർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ ബ്ലാക്ക് ബെൽറ്റ് ബോയ്സ് വിഭാഗത്തിന്റെ മത്സരത്തിൽ നിന്നും.
 
തൃശൂർ ടൗൺ ഹാളിൽ സംസ്ഥാന സ്കൂൾ കലോത്സത്തിൽ കീരീടം നേടിയ തൃശൂർ ജില്ലയിലെ വിദ്യാർത്ഥികൾക്കുള്ള സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കൊപ്പം സെൽഫി എടുക്കാനും നിവേദനം നൽകാനും തിരക്ക് കൂട്ടുന്നവർ
 
തൃശൂർ ടൗൺ ഹാൾ അങ്കണത്തിൽ സംഘടിപ്പിച്ച ഭാരത് അരിയുടെ സംസ്ഥാന തല വിതരണോദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്യുന്നു
 
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സത്തിൽ കീരീടം നേടിയ ജില്ലയിലെ വിദ്യാർത്ഥികൾക്കുള്ള സ്വീകരണ ചടങ്ങിൽ സ്വാഗത നൃത്തം അവതരിപ്പിച്ച എസ്. എൻ ട്രസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിനികളുമായി സൗഹൃദ സംഭാക്ഷണം നടത്തുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
 
കേരള ബാൻ്റ് മിൻ്റൺ ലീഗിൻ്റെ ലോഗോ പ്രകാശനം തൃശൂർ ടൗൺ ഹാൾ പരിസരത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രകാശനം ചെയ്യുന്നു
 
ദേശീയ സമ്മതിദായക ദിനാചരണത്തിൻ്റെ ഭാഗമായി തേക്കിൻകാട് മൈതാനത്ത് നിന്നാംഭിച്ച സൈക്കിൾ റാലിയിൽ പങ്കെടുക്കുന്ന ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്‍ , തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ തുടങ്ങിയവർ
 
അന്തരിച്ച പ്രശസ്ത ഗായകൻ പി. ജയചന്ദ്രന്റെ തൃശൂർ സീതാറാം മിൽ റോഡിലുള്ള വസതിയിൽ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഭാര്യ ലളിത,മകൾ ലക്ഷ്മി എന്നിവർ സമീപം
 
റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ പൊലിസ് ഡോഗ് പരിശോധിക്കുന്നു
 
വെറ്റിലപ്പാറ ഓയിൽ പാം എസ്റ്റേറ്റിലെ ചെക്ക്പോസ്റ്റിന് സമീപം  എണ്ണപനയുടെ പട്ട തിന്നുന്ന കാട്ടാന
  TRENDING THIS WEEK
കേരള ബാൻ്റ് മിൻ്റൺ ലീഗിൻ്റെ ലോഗോ പ്രകാശനം തൃശൂർ ടൗൺ ഹാൾ പരിസരത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രകാശനം ചെയ്യുന്നു
എസ് ടി യു വിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന വടം വലി മത്സരം
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ നഗരസഭ ചെയർമാൻ പടിപ്പുര ലത്തീഫ് ഉദ്‌ഘാടനം ചെയ്യുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, വാവാ സുരേഷ്, ശ്രദ്ധ ചെയർമാൻ റഷീദ്, ഉപദേശക സമിതി കൺവീനർ നജീബ് മണ്ണേൽ, സ്കൂൾ മാനേജർ മായ ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് താഹിർ, അഡ്വ. സുധീർ കാരിക്കൽ, ഡോ.മേഘ ശരത്, കേരളകൗമുദി കരുനാഗപ്പള്ളി ലേഖകൻ ആർ.രവി എന്നിവർ സമീപം
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ബോധവത്കരണ സെമിനാർ സദസ്
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സത്തിൽ കീരീടം നേടിയ ജില്ലയിലെ വിദ്യാർത്ഥികൾക്കുള്ള സ്വീകരണ ചടങ്ങിൽ സ്വാഗത നൃത്തം അവതരിപ്പിച്ച എസ്. എൻ ട്രസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിനികളുമായി സൗഹൃദ സംഭാക്ഷണം നടത്തുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
തൃശൂർ ടൗൺ ഹാൾ അങ്കണത്തിൽ സംഘടിപ്പിച്ച ഭാരത് അരിയുടെ സംസ്ഥാന തല വിതരണോദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്യുന്നു
തൃശൂർ ടൗൺ ഹാളിൽ സംസ്ഥാന സ്കൂൾ കലോത്സത്തിൽ കീരീടം നേടിയ തൃശൂർ ജില്ലയിലെ വിദ്യാർത്ഥികൾക്കുള്ള സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കൊപ്പം സെൽഫി എടുക്കാനും നിവേദനം നൽകാനും തിരക്ക് കൂട്ടുന്നവർ
കേരളകൗമുദിയും കരുനാഗപ്പള്ളി ശ്രദ്ധയും ചേർന്ന് ജോൺ എഫ് കെന്നഡി മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കാവൽ ഇഴജന്തുക്കളിൽ നിന്ന് എങ്ങനെ സുരക്ഷിതരാവാം എന്ന ബോധവത്കരണ സെമിനാറിൽ വളർത്ത് പാമ്പായ മലമ്പാപ്പിനെ കുട്ടികൾക്ക് പരിചയ പെടുത്തുന്ന വാവ സുരേഷ്
അദ്ധ്യാപകനായി വീണ്ടും...എറണാകുളം മഹാരാജാസ് കോളേജിൽ മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥികൾക്കും വിദ്യാർത്ഥികൾക്കുമായി പ്രൊഫ. എം.കെ. സാനു ക്ളാസെടുക്കുന്നു.
തണൽ ഉണങ്ങി...വേനൽ കടുക്കും മുന്നേ ചുട്ടുപൊള്ളുന്ന ദിനങ്ങളെയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നത്. നീരൊഴുക്ക് കുറഞ്ഞ പുഴകളും,ഉണങ്ങിത്തുടങ്ങിയ ചില്ലകളും,പൊള്ളുന്ന സൂര്യതാപവും വരാനിരിക്കുന്ന വേനലിൻ്റെ കാഠിന്യം കൂട്ടുമോ എന്ന് കണ്ടറിയണം.കോട്ടയം മുപ്പായിപ്പാടത്തിന് സമീപം കാലാകാലങ്ങളായി തണലേകിയ വൻമരം ഉണങ്ങിയ നിലയിൽ.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com