EDITOR'S CHOICE
 
എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ കളിപ്പാട്ടങ്ങൾ വില്പന നടത്തുന്നവർക്കിടയിലൂടെ നടന്ന് നീങ്ങുന്ന അമ്മയും മകളും
 
കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ സെന്റ് തെരേസാസ് കോളേജിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ പ്രകടനം
 
അതിവേഗം വരയിലും...എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ കേരള കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന കാർട്ടൂൺ മേള 'കാരിട്ടൂൺ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് കാർട്ടൂൺ വരച്ച് ഉദ്ഘാടനം ചെയ്യുന്നു. ലളിത കലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് സമീപം
 
ഇന്നലെ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും കൊല്ലം ബീച്ചിന് സമീപ നിന്നിരുന്ന വൈദ്യൂതി പോസ്റ്റ് തകർന്നപ്പോൾ
 
കാർട്ടൂൺ വിസ്മയം കണ്ട്...എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ കേരള കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന കാർട്ടൂൺ മേള 'കാരിട്ടൂൺ ഉദ്ഘാടനം ചെയ്യാനെത്തിയ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് കാർട്ടൂണുകൾ നോക്കികാണുന്നു. പാട്രിക് മുള്ളർ, ലളിത കലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് തുടങ്ങിയവർ സമീപം
 
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പവർ ഗ്രൂപ്പിലെ രണ്ട് അംഗങ്ങൾ ജില്ലയിലെ ജന പ്രതിനിധികളാണെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ ലുക്ക് ഔട്ട് നോട്ടീസ് മാർച്ചിൽ നിന്ന്
 
എറണാകുളം കണ്ണമാലിയിലുണ്ടായ കടൽക്ഷോഭത്തിൽ കരയിലേക്ക് തിരയടിച്ച് കയറുന്നു
 
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പവർ ഗ്രൂപ്പിലെ രണ്ട് അംഗങ്ങൾ ജില്ലയിലെ ജന പ്രതിനിധികളാണെന്നും ഇവർക്കെതിരെ കേസെടുക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ ലുക്ക് ഔട്ട് നോട്ടീസ് മാർച്ചിൽ നിന്ന്
 
എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ കേരള കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന കാർട്ടൂൺ മേള 'കാരിട്ടൂൺ ഉദ്ഘാടന വേദിയിൽ ഞെരളത്ത് ഹരിഗോവിന്ദൻ സോപാനസംഗീതം അവതരിപ്പിക്കുന്നു. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ്, പാട്രിക് മുള്ളർ, ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് തുടങ്ങിയവർ സമീപം
 
സൗഹൃദചിരി...എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ കേരള കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്ന കാർട്ടൂൺ മേള 'കാരിട്ടൂൺ ഉദ്ഘാടനം ചെയ്യാനെത്തിയ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് ലളിത കലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത്, പാട്രിക് മുള്ളർ എന്നിവരുമായി സൗഹൃദം പങ്കുവച്ചപ്പോൾ
 
വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം കേരള ചിത്ര കലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മിഠായിത്തെരുവിൽ നടത്തിയ വയനാടിനൊരു വരത്താങ്ങ് ചിത്രവരയും വിൽപ്പനയും
 
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ നിന്ന്
 
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
 
വർണ്ണം...ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുെടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കോട്ടയം കാർത്തിക ഓഡിറ്റോറിയത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ
 
കൃഷ്ണ വര...ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുെടെ ഭാഗമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കോട്ടയം കാർത്തിക ഓഡിറ്റോറിയത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ
 
കോട്ടയം എം.ടി സെ മിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഫോട്ടോഗ്രാഫി ചരിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത സംവിധായകൻ ജയരാജ് പഴയകാല ക്യാമറകളും ഫിലിമുകളും കാണുന്നു
 
എറണാകുളം ഇരുമ്പനത്ത് കെ.എം. അനിൽകുമാറിന്റെ വസതിയിലെ ചെറിയകുളത്തിലെ പായലുകൾക്കിടയിൽ പൊങ്ങിവന്ന കുഞ്ഞൻ തവള
 
തുമ്പികൈ തുളുമ്പില്ല...കുടിവെള്ള പൈപ്പിൽ നിന്ന് വെള്ളം തുമ്പികൈയിൽ വെള്ളംപിടിക്കുന്ന ആന
 
വെളിച്ചം വീഴാൻ… കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകൾ നന്നാക്കാനായി അഴിച്ചുമാറ്റുന്നു.
 
തമിഴ്നാട് കന്യാകുമാരി ജില്ലയിലെ ചുങ്കൻകടയിലെ പോട്ടറി വില്ലേജിൽ നിന്നുള്ള കാഴ്ച
 
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാനായി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇന്നലെ നടത്തിയ ‍കാരുണ്യയാത്രയിൽ കണ്ണൂരിൽ യാത്രക്കാർ പണം നൽകുന്നു.
 
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തളപ്പ് മിക്സഡ് യുപി സ്കൂളിൽ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ട്രൈ കളർ ഫുഡ് ഫെസ്റ്റിവലിൽ തയ്യാറാക്കിയ വിഭവങ്ങൾ പരിചയപ്പെടുന്ന കുട്ടികൾ.
 
കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ ഐ.എം.എയുടെ നേതൃത്വത്തില്‍ ഡോക്‍ടര്‍മാര്‍ കണ്ണൂരില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നിന്ന്.
 
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ചത്തടിഞ്ഞ ഒലിവ് റെഡ്ലി കടലാമയുടെ ജഡം കൊണ്ടുപോകും മുമ്പ് ശരീര അളവുകൾ ശേഖരിക്കുന്ന മൃഗസംരക്ഷണ പ്രവർത്തകൻ ശ്രീജിത്ത് ഹാർവെസ്റ്റ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ആമയെ സംസ്‌കരിക്കും.
 
വിദ്യാനഗർ ആക്വാട്ടിക് കോംപ്ലക്സിൽ നടന്ന കാസർകോട് ജില്ലാ സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ എസ്. ആതിര ഒന്നാം സ്ഥാനം നേടുന്നു
 
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ
 
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ
 
പാരിസ് ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കിതാരം പി.ആർ. ശ്രീജേഷ് ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ.
 
പുലിക്കളി നടത്താൻ അനുവദിക്കണ മെന്നാവശ്യപ്പെട്ട് വിവിധ പുലിക്കളി സംഘങ്ങളുടെ നേതൃത്വത്തിൽ സംയുക്തമായി മേയർക്ക് നിവേദനം നൽകുന്നു
 
ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്സിൽ സംഘടിപ്പിച്ച സംസ്ഥാന ബാസ്‌ക്കറ്റ്‌ബോൾ ടൂർണ്ണമെന്റിൽ ലിയോ ബാസ്‌ക്കറ്റ്‌ബോൾ അക്കാദമിയും കാർമൽ അക്കാദമിയും ഏറ്റുമുട്ടിയപ്പോൾ
 
ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്സിൽ സംഘടിപ്പിച്ച സംസ്ഥാന ബാസ്‌ക്കറ്റ്‌ബോൾ ടൂർണ്ണമെന്റിൽ ലിയോ ബാസ്‌ക്കറ്റ്‌ബോൾ അക്കാദമിയും കാർമൽ അക്കാദമിയും ഏറ്റുമുട്ടിയപ്പോൾ
 
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന ജൂനിയർ സ്റ്റേറ്റ് ചാപ്യൻഷിപ്പിൽ സെമി ഫൈനൽ മത്സരത്തിൽ പാലക്കാടും കൊല്ലവും ഏറ്റുമുട്ടുന്നു. മത്സരത്തിൽ പാലക്കാട് വിജയിച്ചു.ൽ സെമി ഫൈനൽ മത്സരത്തിൽ പാലക്കാടും കൊല്ലവും ഏറ്റുമുട്ടുന്നു. മത്സരത്തിൽ പാലക്കാട് വിജയിച്ചു.
 
വയനാട് ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി എഐവൈഎഫ് പ്രവർത്തകർ തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ ഒരുക്കിയ ജനകീയ ചായക്കട ജയരാജ് വാര്യർ ഉദ്ഘടനം ചെയ്യുന്നു ദുരന്തബാധിതര്‍ക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന്റെ ഭാഗമായാണ് ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ചായക്കട സംഘടിപ്പിക്കുന്നത്.
 
ചിങ്ങം പിറന്നതോടെ നാലോണ നാളിൽ തൃശൂർ സ്വരാജ് റൗണ്ടിൽ നടക്കുന്ന പുലിക്കളിക്കായുള്ള പുലിമുഖങ്ങൾ കടകളിൽ വിൽപ്പനയ്ക്ക് നിരന്നപ്പോൾ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇക്കുറി പുലിക്കളി നടക്കുമോ എന്ന അനിശ്ചിതത്വം തുടുരുകയാണ്
 
നാടക നടനും സംവിധായകനുമായ ജോസ് പായമ്മലിൻ്റെ മൃതദേഹം അഞ്ചേരിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ മൃതദേഹത്തിന് സമീപം ദുഃഖാർദ്രരായി ഇരിക്കുന്ന ഭാര്യ കലാലയം രാധ (ഇടത്ത് )
 
ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ യൂണിയൻ്റെ ആഭിമുഖ്യത്തിൽ സ്വാരാജ് റൗണ്ടിൽ സംഘടിപ്പിച്ച ഘോഷയാത്രയിൽ പങ്കെടക്കുന്നവർ
 
തൃശൂർ സ്വാരാജ് റൗണ്ടിൽ തേക്കേ ഗോപുര നടയ്ക്ക് മുൻപിലെ സബ് ബേയിൽ വരച്ച പുലിക്കളിയുടെ ദൃശ്യം വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇക്കുറി പുലിക്കളി നടക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ
 
ശ്രീനാരായണ ഗുരുദേവൻ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതിൻ്റെ സ്മരണ പുതുക്കി ജയന്തി ദിനത്തിൽ കുമരകം കോട്ടതോട്ടിൽ നടത്തിയ ജലഘോഷയാത്ര
 
ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ്റെ ആഭിമുഖ്യത്തിൽ തേക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച ജയന്തി സമ്മേളനം എസ്.എൻ.ഡി.പി യോഗം അസി സെക്രട്ടറി കെ.വി സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു .യോഗം അസി സെക്രട്ടറി അഡ്വ.രാജൻ മഞ്ചേരി സെക്രട്ടറി ഐ.ജിപ്രസന്നൻ തുടങ്ങിയവർ സമീപം
 
ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിൻ്റ യോഗം തൃശൂർ യൂണിയൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു ജയന്തി ഘോഷയാത്രയുടെ മുൻനിര
 
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
 
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
 
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
 
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
 
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
 
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
 
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
  TRENDING THIS WEEK
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
ആകാശക്കാഴ്ച...നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവ് മഴവിൽ പാലത്തിന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
കായിക അധ്യാപകരെ നിയമിക്കുക, കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ ഡി.ഡി ഓഫീസിന് മുന്നിൽ കെ.പി.സി.സി. കായിക വേദി നടത്തിയ ധർണ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ കളക്ട്രേറ്റിലെ ഗാന്ധി പ്രതിമ കഴുകി വൃത്തിയാക്കുന്ന ജീവനക്കാരൻ ബേബി
ആലപ്പുഴ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം
സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം സി.പി.ഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com