EDITOR'S CHOICE
 
പാലക്കാട് കൊടുമ്പ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രകുളത്തിൽ പായലുകൾ നിറഞ്ഞ് കൂടിയതിനാൽ ക്ഷേത്രസമിതിയുടെ നേതൃത്വത്തിൽ പായലുകൾ ചങ്ങാടം ഉപയോഗിച്ച് കുളത്തിൽ നിന്ന് നിക്കം ചെയ്യുന്ന തൊഴിലാളി .
 
ചങ്ങനാശേരി താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റെ നേതൃത്വത്തിൽ പെരുന്ന എൻ.എസ്.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വിജയദശമി നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്ക് സെക്രട്ടറി ഹരികുമാർ കോയിക്കലും യൂണിയൻ വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാറും ചേർന്ന് അയ്യപ്പ വിഗ്രഹം ഉപഹാരമായി നൽകുന്നു. വൈസ് പ്രസിഡൻ്റ് എം.സംഗീത് കുമാർ,ട്രഷറർ അഡ്വ.എൻ.വി അയ്യപ്പൻ പിള്ള, ഡയറക്ടർ ബോർഡംഗം പ്രൊഫ. മാടവന ബാലകൃഷ്‌ണ പിള്ള, പ്രസിഡൻ്റ് ഡോ.എം.ശശികുമാർ തുടങ്ങിയവർ സമീപം
 
ഉറക്കെ പറയാനുണ്ട്...സുപ്രിം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എറണാകുളം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ
 
അന്തിപ്പൊൻവെട്ടം...സൂര്യാസ്തമയം എപ്പോഴും ഒരു കൗതുകം തന്നെയാണ്. പുതുവയ്പ്പ് ബീച്ചിൽ നിന്നുള്ള സായാഹ്ന കാഴ്ച്ച
 
വിജയദശമിനാളിൽ പന്തളം സരസ്വതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭചടങ്ങിൽ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകൾ
 
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാൻ നാവ് നീട്ടാതിരുന്ന കുട്ടിയെ നാവ് നീട്ടി കാണിക്കുന്ന രക്ഷിതാക്കളും സഹോദരനും
 
ഇലവുംതിട്ട സരസകവി മൂലൂർ സ്മാരകത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ കവി ഏഴാച്ചേരി രാമചന്ദ്രൻ കുട്ടിയെ ആദ്യക്ഷരം എഴുതിക്കുന്നു.
 
ശാസ്ത്രവേദി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വൈ.എം.സി.എ ഹാളിൽ നടന്ന ഗാന്ധി ജയന്ത്രി ദിനാചരണവും ഉമ്മൻ ചാണ്ടി 2025 കാരുണ്യ സ്പർശനത്തിന്റെയും ജില്ലാതല ഉദ്ഘാടനം ഡോ.മറിയം ഉമ്മൻ നിർവ്വഹിക്കുന്നു
 
വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ജെ . ശ്രീകുമാർ ആദ്യാക്ഷരം കുറിപ്പിക്കുന്നു
 
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയുടെ സമാപന ദിവസമായ ഇന്നലെ വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ടി.സതീശൻ പള്ളിയോടക്കരക്കാർക്കൊപ്പം
 
ആറന്മുള വള്ളസദ്യയുടെ സമാപന ദിവസം വള്ളസദ്യയിൽ പങ്കെടുക്കുവാനായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്കെത്തിയ പ്രതിപക്ഷ നേതാവ് വി ഡി.സതീശൻ വിളമ്പിവച്ചിരിക്കുന്ന വള്ളസദ്യക്ക് മുന്നിൽ നിന്ന് പാർത്ഥസാരഥിയേ വണങ്ങുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, സെക്രട്ടറിമാരായ ജോർജ്ജ് മാമ്മൻ കൊണ്ടൂർ, അനീഷ് വരിക്കണ്ണാമല, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ എന്നിവർ സമീപം.
 
നവരാത്രിയോടനുബന്ധിച്ച് കോഴിക്കോട് അഴകൊടി ദേവീക്ഷേത്ര പരിസരം ദീപാലംകൃതമാക്കിയപ്പോൾ
 
മലബാർ ബധിര അസോസിയേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര ബധിരദിനാചരണത്തിൽ ഹയർസെക്കൻഡറി വിഭാഗം സിംഗിൾ ഡാൻസ് മത്സരത്തിന് ശേഷം, സി.എച്ച്.എസ്.എസ്.എച്ച് കൊളത്തറയിലെ സ്‌മൃതേഷ് കൂട്ടുകാരോടൊപ്പം
 
നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് തളി ക്ഷേത്രത്തിൽ നടന്ന തിരുവാതിര
 
ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ വാളും വാളും മത്സരത്തിൽ നിന്ന്
 
ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ വാളും വാളും മത്സരത്തിൽ നിന്ന്
 
കണ്ണാടി കാണും പോലെ..  മഴ തുടങ്ങിയതോടെ റോഡിൽ പലയിടത്തും വെള്ളം കെട്ടിനിൽക്കുക പതിവാണ്. കോഴിക്കോട് തൊണ്ടയാട് നിന്നുള്ള കാഴ്ച..
 
നന്നാവില്ല.... പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിലെ ബോട്ടിൽ ബൂത്തിൽ സ്നഗിയും, മത്സ്യ, മാംസ മാലിന്യങ്ങളും മറ്റും കൊണ്ടിടുന്നതുമൂലം ബൂത്തിന്റെ വായ്ഭാഗം ഹരിത കർമ്മ സേന കെട്ടിവച്ചിരിക്കുന്നു ഇതിന്റെ ഇടയിലൂടെയാണ് ഇപ്പോൾ കുപ്പികൾ ഉള്ളിലേക്കിടുന്നത്.
 
കനത്ത തിരയിൽ അപകടമായ നിലയിൽ ചൂണ്ട ഇടാനാനായി കടൽക്ഷോഭത്തിൽ തകർന്ന നിലയിലുള്ള തിരുവനന്തപുരം വലിയതുറ പാലത്തിന് മുകളിൽ കയറ് കെട്ടി കയറുന്ന മത്സ്യത്തൊഴിലാളി. പാലം പുനഃനിർമ്മാണം വൈകുന്നതിനാലാണ് ഈ സാഹസത്തിന് കടലിന്റെ മക്കൾ നിർബന്ധിതരാകുന്നത് .
 
പേടിക്കാതെ കയറിക്കോ ...ഓപ്പൺ സ്കൗട്ട് ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ജില്ലാ കബ് - ബുൾ ബുൾ ഉത്സവത്തിന്റെ ഭാഗമായി നടന്ന റോപ്പ് ക്ലൈമ്പിങ്ങിൽ ഉയരത്തിൽ നിൽക്കുന്ന കൂട്ടുകാരിയെ പ്രോത്സാഹിപ്പിക്കുന്ന കുട്ടി.
 
പ്രതിഭകൾക്കൊപ്പം...ടാസ് നാടകോത്സവത്തിന്റെ ഭാഗമായി തൃശൂർ ടൗൺ ഹാളിൽ സ്ഥാപിച്ച ചലച്ചിത്ര അഭിനേതാക്കളുടെ സെൽഫി പോയിന്റിൽ ഫോട്ടോ എടുക്കുന്ന കുടുംബശ്രീ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വനിതകൾ .
 
ഗോപികമാരെ ഇതെൻ്റെ പുത്തൻ റേയ്ബാൻ... തൃശൂർ പുത്തൂർ ഗവ. സ്കൂളിൽ സംഘടിപ്പിച്ച കലോത്സവത്തിൽ യു.പി വിഭാഗം സംഘനൃത്തതിൽ പങ്കെടുക്കാൻ കൃഷ്ണവേഷധാരിയായ ഒരുങ്ങിഎത്തിയ വിദ്യാർത്ഥിനി തൻ്റെ പുതിയ കുളിംഗ് ഗ്ലാസ് സഹനർത്തകിമാർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു.
 
ഫ്ലാഷ്മൊബ്... പത്താമത് ആയുർവേദ ദിനാചരണത്തോട് അനുബന്ധിച്ച് കേരള സർക്കാർ - ആയുഷ് വകുപ്പ് നാഗമ്പടം ബസ്സ് സ്റ്റാൻഡിൽ നടത്തിയ ഫ്ലാഷ്മൊബ്.
 
അടുപ്പം കടുപ്പിച്ച്... പാ​ലാ​ ​മേ​വ​ട​ ​പു​റ​ക്കാ​ട്ട്കാ​വ് ​ദേ​വീ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ആ​ൽ​ത്ത​റ​യി​ൽ​ ​ന​ട​ന്ന​ ​'​ക​ലു​ങ്ക് ​സൗ​ഹൃ​ദ​സം​ഗ​മം​'​ ​ജ​ന​കീ​യ​ ​സം​വാ​ദ​ ​പ​രി​പാ​ടി​'​യി​ൽ​ ​ കേന്ദ്രമന്ത്രി സുരേഷ് ഗോപി ആളുകളെ അടുത്തേക്ക് വിളിച്ചിരുത്തുന്നു.ബി.ജെ.പി മേ​ഖ​ല​ ​പ്ര​സി​ഡ​ന്റ് ​എ​ൻ.​ഹ​രി,​ എൻ.ഹരി, കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ തുടങ്ങിയവർ സമീപം
 
സൂപ്പർ ലീഗ് കേരള ഫുട്ബോൾ സീസൺ 2 വാർത്താ സമ്മേളനത്തിനെത്തിയ മണികണ്ഠൻ അയ്യപ്പൻ , സൂപ്പർ ലീഗ് കേരള മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ , സി.ഇ. ഒ മാത്യു ജോസഫ് , റാപ്പർ വേടൻ എന്നിവർ കപ്പിന് സമീപം
 
സൂപ്പർ ലീഗ് കേരള സീസൺ രണ്ടിന് വേദിയാവുന്ന കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ട്.
 
ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ വാളും വാളും മത്സരത്തിൽ നിന്ന്
 
ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സീനിയർ ആൺകുട്ടികളുടെ വാളും വാളും മത്സരത്തിൽ നിന്ന്
 
സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി കലവൂർ പ്രീതികുളങ്ങര സ്‌പോർട് സ്റ്റേഡിയത്തിൽ നടത്തിയകായികോത്സവത്തിൽ അണ്ടർ 14 വിഭാഗം 100 മീറ്റർ ഓട്ട മത്സരത്തിൽ ആലപ്പുഴ ബി.ആർ.സി യിലെ കാഴ്ച പരിമിതിയുള്ള മിസ്രിയ ഷെഫീക്കിനെ (നടുവിൽ ) ഗൈഡ് റണ്ണറായി കൈപിടിച്ച് ട്രാക്കിൽ കൂടി ഒടിപ്പിക്കുന്ന നവമി വിനോദും കൂടെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകൻ ലെതിൻ ജിത്തും.
 
സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി കലവൂർ പ്രീതികുളങ്ങര സ്‌പോർട്സ് സ്റ്റേഡിയത്തിൽ നടത്തിയ കായികോത്സവത്തിൽ അണ്ടർ 14 വിഭാഗം ബോച്ചീ മത്സരത്തിൽ പങ്കെടുക്കുന്ന ചെങ്ങന്നൂർ ബി. ആർ.സി യിലെ മേഘ മനോജിനെ സമീപത്ത് നിന്ന് പ്രോത്സാഹിപ്പിക്കുന്ന 'അമ്മ രാജേശ്വരി. സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ ഇൻക്ലൂസിവ് വിഭാഗത്തിൽ ബോച്ചീ മത്സരം ആദ്യമായി ഇത്തവണ ഉൾപ്പെടുത്തിയിരിക്കുകയാണ്
 
മലത്തിയടി... തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് കോട്ടയം ജില്ലാ ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാനതല ഗുസ്തി മത്സരത്തിൽ 75 കിലോ വിഭാഗം (ആൺ) മത്സരത്തിൽ നിന്ന്
 
മലർത്തിയടിച്ച്... തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ജില്ലാ ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാനതല ഗുസ്തി മത്സരത്തിൽ 75 കിലോ വിഭാഗം (ആൺ) മത്സരത്തിൽ പോയിന്റ് നേടുന്ന കോട്ടയത്തിന്റെ അഭിജിത്ത് സന്തോഷ്
 
തൃശൂർ  പടിഞ്ഞാറെച്ചിറ റോഡിൽ തേക്കേ മഠത്തിന് സമീപത്തായി  പ്രവർത്തനം ആരംഭിച്ച ശ്രാവണ സ്കൂൾ ഓഫ് ആർട്സ് പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്യുന്നു ഡോ. കെ.യു കൃഷ്ണകുമാർ, വടക്കുമ്പാട്ട് നാരായണൻ, വാർഡ് കൗൺസിലർ പൂർണിമ സുരേഷ്, സുധ സുധീർ, കെ.കെ നിമിഷ, കലാമണ്ഡലം വർഷ മേനോൻ തുടങ്ങിയവർ സമീപം
 
അന്താരാഷ്ട്ര വയോജന ദിനാചരണത്തിൻ്റെ ഭാഗമായി തൃശൂർ റീജ്യണൽ തിയറ്ററിൽ സംഘടപ്പിച്ച ചടങ്ങിൽ വയോസേവന ലൈഫ് ടൈം അച്ചീവ് മെൻ്റ് അവാർഡ് ഏറ്റുവാങ്ങിയ പി.കെ മേദിനിയുടെ  വിപ്ലവ ഗാനത്തിനൊപ്പം താളം പിടിക്കുന്ന അവാർഡ് ദാനം ചെയ്ത മന്ത്രി ആർ.ബിന്ദു
 
കേരള കലാമണ്ഡലത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി മുസ്ലീം സമുദായത്തിൽ നിന്നുള്ള ആദ്യ കഥകളി വിദ്യാർത്ഥിനിയായ സാബ്രി കൂത്തമ്പലത്തിൽ പുറപ്പാട് കഥകളി അരങ്ങേറ്റം കുറിച്ചപ്പോൾ
 
അടിപ്പാത നിർമ്മാണത്തെ തുടർന്ന് അമ്പല്ലൂരിൽ ഇന്നലെ രാത്രി അനുഭവപ്പെട്ട ഗതാഗത കുരുക്ക്
 
തൃശൂർ കോർപറേഷൻ രൂപീകൃതമായിട്ട് 25 വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായി പ്രഥമ കൗൺസിലിൽ കൗൺസിലർമാരായവർ കോർപറേഷനിൽ ഒത്തുകൂടയപ്പോൾ കൗൺസിലറായിരുന്ന മന്ത്രി ആർ. ബിന്ദു,മേയർ എം.എ കെ വർഗീസ് , പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ തുടങ്ങിയവർ സമീപം
 
കേരളകൗമുദിയും കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രവും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരംഭം ചടങ്ങിൽ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ച്കൊടുക്കുന്ന ഡോ. കെ.എസ് ജോത്സന
 
കേരളകൗമുദിയും കഴിമ്പ്രം വാഴപ്പുള്ളി ശ്രീരാജരാജേശ്വരി ക്ഷേത്രവും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിൽ വച്ച് കേരളകൗമുദിയുടെ ഉപഹാരം ക്ഷേത്രം പ്രസിഡൻ്റ് വി.യു ഉണ്ണികൃഷ്ണന് നൽക്കുന്ന കേരള കൗമുദി തൃശൂർ യൂണിറ്റ് മാനേജർ സി.വി മിത്രൻ അസിസ്റ്റൻ്റ് സർക്കുലേഷൻ മാനേജർ എം.എസ് രാധാകൃഷ്ണൻ , ഡോ. കെ.എസ് ജോത്സന, ജയലക്ഷ്മി സദാനന്ദൻ , മനോജ് ശാന്തി തുങ്ങിയവർ സമീപം
 
സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി കലവൂർ പ്രീതികുളങ്ങര സ്‌പോർട് സ്റ്റേഡിയത്തിൽ നടത്തിയകായികോത്സവത്തിൽ അണ്ടർ 14 വിഭാഗം 100 മീറ്റർ ഓട്ട മത്സരത്തിൽ ആലപ്പുഴ ബി.ആർ.സി യിലെ കാഴ്ച പരിമിതിയുള്ള മിസ്രിയ ഷെഫീക്കിനെ (നടുവിൽ ) ഗൈഡ് റണ്ണറായി കൈപിടിച്ച് ട്രാക്കിൽ കൂടി ഒടിപ്പിക്കുന്ന നവമി വിനോദും കൂടെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകൻ ലെതിൻ ജിത്തും.
  TRENDING THIS WEEK
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാൻ നാവ് നീട്ടാതിരുന്ന കുട്ടിയെ നാവ് നീട്ടി കാണിക്കുന്ന രക്ഷിതാക്കളും സഹോദരനും
കോട്ടയം എസ്.പി.സി.എസ് ഹാളിൽ കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തിയ ജന്മിത്വം അവസാനിച്ചതിന്റെ 55-ാം വാർഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ.ഇ.ഇസ്മയിൽ തുടങ്ങിയവർ സമീപം
വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ജെ . ശ്രീകുമാർ ആദ്യാക്ഷരം കുറിപ്പിക്കുന്നു
വിജയദശമിനാളിൽ പന്തളം സരസ്വതി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭചടങ്ങിൽ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകൾ
പാലക്കാട് കൊടുന്തിരപ്പുള്ളി ഗ്രാമം അയ്യപ്പൻ പെരുമാൾ ക്ഷേത്രത്തിൽ ദുർഗാഷ്ടമി നവരാത്രി ആഘോഷത്തോടനുമ്പന്ധിച്ച് പെരുവനം കുട്ടൻ മാരാർ സംഘത്തിന്റ നേതൃത്വത്തിൽ നടന്ന പഞ്ചാരിമേളം.
ബി.ജെ.പി ജില്ലാ ഭാരവാഹികളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തുന്നതിൽ പ്രതിക്ഷേധിച്ച് പാർട്ടി തൃശൂർ ഈസ്റ്റ് പൊലിസ് സ്റ്റേഷനിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് പൊലീസ് തടഞ്ഞപ്പോൾ.
ചങ്ങനാശേരി താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റെ നേതൃത്വത്തിൽ പെരുന്ന എൻ.എസ്.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന വിജയദശമി നായർ മഹാസമ്മേളനം ജനൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു.സെക്രട്ടറി ഹരികുമാർ കോയിക്കൽ,പ്രസിഡൻ്റ് ഡോ.എം.ശശികുമാർ,വൈസ് പ്രസിഡൻ്റ് എം.സംഗീത് കുമാർ,ട്രഷറർ അഡ്വ.എൻ.വി അയ്യപ്പൻ പിള്ള,കരയോഗം രജിസ്ട്രാർ വി.വി.ശശിധരൻ നായർ തുടങ്ങിയവർ സമീപം
ചിരിച്ച് തള്ളി... എൽ.ഡി.എഫ് സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിലും, വികസന സദസ്സുകളിലും പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ നടത്തിയ സംസ്ഥാന നേതാക്കളുടെ യു.ഡി.എഫ് നിലപാട് വിശദീകരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുമായി നർമ്മ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ.
തുറക്കൂല... കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ ആചാര്യൻ നാവിൽ ആദ്യാക്ഷരം കുറിക്കാൻ മോതിരം നീട്ടുമ്പോൾ വായ മുറുക്കി അടച്ച് പിടിക്കുന്ന കുട്ടി
കാലത്തിനുമപ്പുറം... എൽ.ഡി.എഫ് സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിലും,വികസന സദസ്സുകളിലും പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ നടത്തിയ സംസ്ഥാന നേതാക്കളുടെ യു.ഡി.എഫ് നിലപാട് വിശദീകരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ. സിബി ജോർജ് തയ്യാറാക്കി വേദിയിൽ പ്രകാശനം ചെയ്ത ഉമ്മൻ ചാണ്ടിയുടെ ജീവചരിത്രം കാലത്തിനുമപ്പുറം എന്ന പുസ്തകവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com